കൊച്ചി: പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍. ഓള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്റെ (എ.ഐ.എന്‍.ബി.ഒ.എഫ്) നേതൃത്വത്തിലാണ് ഈ മാസം 15, 16, തീയതികളില്‍ പണിമുടക്ക്.
‘പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തില്‍ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാല്‍, വായ്പ നല്‍കുന്നത് ഏറെയും വന്‍കിടക്കാര്‍ക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോള്‍ 12 ആയി ചുരുക്കി. ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ പ്രചാരണ പരിപാടികള്‍ നടത്തും’ ജനറല്‍ സെക്രട്ടറി പി. മനോഹരന്‍, ഭാരവാഹികളായ വിവേക്, ജോര്‍ജ് ജോസഫ്, ബിജു സോളമന്‍, ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News