News

ഗോവയിലെ ബീച്ചുകളില്‍ ഇരുന്ന് മദ്യപിച്ചാല്‍ ഇനി വലിയ വില കൊടുക്കേണ്ടി വരും!

പനജി: ഗോവയിലെ ബീച്ചുകളില്‍ മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തി. വിനോദ സഞ്ചാര വകുപ്പാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതുവര്‍ഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

വിലക്ക് ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നല്‍കിയിട്ടുള്ളത്. ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ഇതിനകം ടൂറിസം വകുപ്പ് ബോര്‍ഡുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.

ബീച്ചുകളിലെ മാലിന്യം ദിവസത്തില്‍ മൂന്നുതവണ നീക്കംചെയ്യുന്നുണ്ടെങ്കിലും മണലിനടിയില്‍ തിരയാന്‍ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button