27.5 C
Kottayam
Sunday, June 7, 2026

മത്സ്യകന്യകയുടെ വേഷം ധരിച്ച് യുവതി മാസം സമ്പാദിക്കുന്നത് ആറുലക്ഷം രൂപ!

Must read

കഥകൾ കേട്ടും സിനിമകൾ കണ്ടും നാമെല്ലാം ഒരു പ്രായത്തിൽ ഒരു മത്സ്യകന്യക ആയിരുന്നു എങ്കിൽ എന്ന് ആ​ഗ്രഹിച്ച് കാണും അല്ലേ? എന്നാൽ, യഥാർത്ഥ ജീവിതത്തിൽ അതൊന്നും സാധ്യമാവില്ല. ഒരു പ്രായത്തിലെത്തുമ്പോൾ നമ്മളെല്ലാവരും അത് മറന്നും കാണും. എന്നാൽ, ഒരു യുവതി മത്സ്യകന്യകയായി വേഷമിട്ട് ഒൺലിഫാൻസിലൂടെ മാസം സമ്പാദിക്കുന്നത് ആറ് ലക്ഷം രൂപ വരെയാണ്.

 

32 -കാരിയായ എമിലി അലക്‌സാന്ദ്ര ഗുഗ്ലിയൽമോ ആണ് യഥാർത്ഥ ജീവിതത്തിൽ ഒരു മത്സ്യകന്യകയെ പോലെ ജീവിച്ച് പണം സമ്പാദിക്കുന്നത്. കുട്ടികളുടെ പാർട്ടികൾക്കും വലിയ വലിയ ഇവന്റുകൾക്കുമായി അവളെ വാടകയ്ക്ക് എടുക്കുകയും നീന്തൽക്കുളങ്ങളിൽ ദിവസങ്ങൾ അവൾ ചെലവഴിക്കുകയും ചെയ്യുന്നു. തുടർന്ന് അവൾ തന്റെ എല്ലാ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഫോളോവേഴ്സിന് വേണ്ടി പോസ്റ്റ് ചെയ്യുന്നു. എന്നിരുന്നാലും, അവൾ അവളുടെ ചിത്രങ്ങൾ പങ്കിടുന്നത് ഇവിടെ മാത്രമല്ല. അവളുടെ തൊഴിലിന് മറ്റൊരു വശം കൂടിയുണ്ട്. ആ വേഷത്തിൽ ടോപ്‍ലെസായിട്ടുള്ള ചിത്രങ്ങൾ അയച്ചു കൊടുക്കാൻ പലപ്പോഴും പുരുഷന്മാർ അവളോട് ആവശ്യപ്പെടാറുണ്ട്.

 

- Advertisement -

തനിക്ക് ഈ വേഷമിടുന്നതിൽ വളരെ അധികം സന്തോഷമുണ്ട് എന്ന് എമിലി പറയുന്നു. കുട്ടികൾക്കു വേണ്ടി ആ വേഷം ധരിക്കുന്നത് വളരെ വലിയ സന്തോഷമാണ്. പലപ്പോഴും കുട്ടികൾ അവൾ ശരിക്കും മത്സ്യകന്യകയാണ് എന്ന് വിശ്വസിക്കുന്നു. അവളെ കാണാനും തൊട്ടുനോക്കാനും എല്ലാം അവർക്ക് വളരെ കൗതുകമാണ്. സാന്താക്ലോസിൽ വിശ്വസിക്കുന്നത് പോലെ താൻ ഒരു മത്സ്യകന്യകയാണ് എന്നതും കുട്ടികൾ വിശ്വസിക്കുന്നു എന്നും എമിലി പറയുന്നു. ‘ദി അമേരിക്കൻ മെർമെയ്ഡ്’ എന്ന പേരിൽ യുഎസിൽ ധാരാളം പരിപാടികളിൽ അവളെ വിളിക്കുന്നുണ്ട്. 

- Advertisement -

തന്റെ ഈ കരീറിൽ വളരെ അധികം പിന്തുണ നൽകുന്നത് കാമുകനാണ് എന്നും എമിലി പറയുന്നു. അവനാണ് പലപ്പോഴും വേഷം ധരിക്കാനും മറ്റും സഹായിക്കാറുള്ളത്. പിന്നെ, ചിലരൊക്കെ തന്നെ ട്രോളാറും ഉണ്ട്. എന്നാൽ, ഇന്ന് ആരാണ് അൽപം ട്രോൾ ചെയ്യപ്പെടാത്തത്. അതുകൊണ്ട് അതിൽ വിഷമം ഇല്ല എന്നും എമിലി പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week