കൊച്ചി:മിനിരത്‌ന പദവിയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഷിപ്പ് ഡ്രാഫ്റ്റ്സ് മാന്‍ ട്രെയിനി തസ്തികയിലെ 79 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഷിപ്പ് ഡ്രാഫ്റ്റ്സ് മാന്‍ ട്രെയിനി (മെക്കാനിക്കല്‍), ഒഴിവ്-59 (ജനറല്‍-34, ഒ.ബി.സി.-15, എസ്.സി.-5, ഇ.ഡബ്ല്യു.എസ്.-5) സ്‌റ്റൈപെന്‍ഡ്: ആദ്യവര്‍ഷം 12,600 രൂപ, രണ്ടാംവര്‍ഷം 13,800 രൂപ.
യോഗ്യത: എസ്.എസ്.എല്‍.സി. ജയം, 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ.CAD പരിജ്ഞാനം.
പ്രായം: 25 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും എസ്.സി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഇളവ് ലഭിക്കും.
ഷിപ്പ് ഡ്രാഫ്റ്റ്സ് മാന്‍ ട്രെയിനി (ഇലക്ട്രിക്കല്‍): ഒഴിവ്-17 (ജനറല്‍-10, ഒ.ബി.സി.-6, ഇ.ഡബ്ല്യു.എസ്.-1). സ്‌റ്റൈപെന്‍ഡ്: ആദ്യവര്‍ഷം 12,600 രൂപ, രണ്ടാംവര്‍ഷം 13,800 രൂപ.
യോഗ്യത: എസ്.എസ്.എല്‍.സി. ജയം. 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. CAD പരിജ്ഞാനം.
പ്രായം: 25 വയസ്സ് കവിയരുത്. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഇളവ് ലഭിക്കും.
നിര്‍ദിഷ്ട യോഗ്യതയില്ലാത്ത, അതേസമയം ബി.ടെക്, എം.എസ്സി. തുടങ്ങിയ അധികയോഗ്യതയുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. നിലവില്‍ ഷിപ്പ് ഡ്രാഫ്റ്റ്സ് മാന്‍ ട്രെയിനിയായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലിചെയ്യുന്നവരുടെയും അപേക്ഷകള്‍ സ്വീകരിക്കില്ല.
തിരഞ്ഞെടുപ്പ്: ഡിപ്ലോമയ്ക്ക് ലഭിച്ച മാര്‍ക്ക് (20 മാര്‍ക്ക് വെയിറ്റേജ്), ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ (50 മാര്‍ക്ക്), തുടര്‍ന്ന് നടത്തുന്ന പ്രായോഗിക പരീക്ഷ (30 മാര്‍ക്ക്) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് പരീക്ഷയില്‍ ജനറല്‍ നോളജ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നീ വിഭാഗങ്ങളില്‍ നിന്നും ഒരോ മാര്‍ക്കിന്റെ അഞ്ച് ചോദ്യംവീതവും നിര്‍ദിഷ്ട വിഷയവുമായി ബന്ധപ്പെട്ട 30 ചോദ്യങ്ങളും ഉണ്ടായിരിക്കും.
ഒബ്ജക്ടീവ് പരീക്ഷയില്‍ വിജയിക്കാന്‍ ജനറല്‍ & ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ 50 ശതമാനവും ഒ.ബി.സി.ക്കാര്‍ 45 ശതമാനവും എസ്.സി.വിഭാഗക്കാരും പി.ഡബ്ല്യു.ബി.ഡി. വിഭാഗക്കാരും 40 ശതമാനവും മാര്‍ക്ക് നേടണം. പ്രായോഗിക പരീക്ഷയില്‍ ഇഅഉ സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഒരു ഡ്രോയിങ് തയ്യാറാക്കി നല്‍കണം. പ്രായോഗിക പരീക്ഷയില്‍ വിജയിക്കാന്‍ കുറഞ്ഞത് 33.33 ശതമാനം മാര്‍ക്ക് നേടണം.
അപേക്ഷ: സി.എസ്.എല്‍. വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. 600 രൂപയാണ് അപേക്ഷാഫീസ്. എസ്.സി./ എസ്.ടി.ക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം. തപാലില്‍ അയക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 19. വെബ്സൈറ്റ്: www.cochinshipyard.in