സത്യത്തില്‍ ലവന്മാര് കേരളം കത്തിക്കുവോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്‌നം; ഡോ. ഷിംന അസീസ്

കൊച്ചി: യൂട്യൂബർമാരായ ഇബുള്‍ ജെറ്റ് സഹോദരന്മാർ അറസ്റ്റിലായ സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ആരാധകർ കേരളം കത്തിക്കുമെന്ന് ആഹ്വനം ചെയ്തു. മഴയും മൂടലും കുഴിയും കാരണം സാധാരണ വേഗത്തില്‍ പോലും പോവാന്‍ പറ്റാത്ത റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്നവരെക്കുറിച്ചു പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്.

സത്യത്തില്‍ ലവന്മാര് കേരളം കത്തിക്കുവോ ഇല്ലയോ എന്നതല്ല നമ്മുടെ പ്രശ്‌നം. കഴിഞ്ഞാഴ്ച ഒരു യാത്ര ഉണ്ടായിരുന്നേ.അന്നേരം ‘ക്രീ പ്രീ’ എന്ന് ഒച്ച വെച്ച്‌ പോയ ബൈക്കിന്റെ മര്‍മര്‍ കേട്ടു അങ്ങോട്ട് നോക്കിയപ്പോ ഹെല്‍മെറ്റിന്റെ മണ്ടക്ക് ക്യാമറ ഫിറ്റ് ചെയ്താണ് ഒരുത്തന്റെ പാച്ചില്‍. മഴയും മൂടലും കുഴിയും കാരണം സാധാരണ വേഗത്തില്‍ പോലും പോവാന്‍ പറ്റാത്ത റോഡിലാണ്, പടമാവാന്‍ ഇനി വല്ലതും വേണോ !! അവനിപ്പോ എവിടാണോ എന്തോ !

പണ്ട് ബാഹുബലി സിനിമ കണ്ടപ്പോ ‘ധീവരാ’ ന്നും പറഞ്ഞു പ്രഭാസ് വെള്ളച്ചാട്ടത്തിന്റെ മോളീക്കൂടി ചാടിയത് ഓര്‍മ്മയുണ്ടോ? അതേ മാതിരി ഒരുത്തന്‍ ഇന്നലെ താമരശ്ശേരി ചുരത്തിലെ അത്യാവശ്യം ഉയരത്ത് നിന്ന് വെള്ളം ചാടുന്നതില്‍ പൊത്തിപ്പിടിച്ചു കേറുന്നത് കണ്ടൂ. ക്യാമറയും കൂടെ ചാടുന്നുണ്ടായിരുന്നു ന്ന് പ്രത്യേകം പറയണ്ടല്ലോ. ഇങ്ങനെ ഒന്നും രണ്ടും അല്ല കുറേയുണ്ട്. വൈറല്‍ ആവാനാവണം !!

യുട്യൂബ് ഒരു മഹാസാഗരം ആണ് ഗയ്‌സ്. എന്നുവച്ച്‌ അതിലെ ഫോളോവര്‍ ലിസ്റ്റിന്റെ ബലത്തില്‍ നിയമം ലംഘിക്കാന്‍ ഇറങ്ങിയാല്‍ ഇമ്മാതിരി നിലവിളിയേ ബാക്കി കാണൂ. എന്തായാലും ആ കാബറേ ഡാന്‍സ് പോലെയുള്ള ലൈറ്റ് വച്ച്‌ വാന്‍ കണ്ടിട്ട് കൊതിയായിട്ട് വയ്യ.. ഒന്നാന്തരം ഡീജേ ഷോ നടത്താന്‍ പറ്റിയ ആമ്ബിയന്‍സ്.! ബൈ ദ വേ, വയനാട് ഇതുവരെ രോഷാഗ്‌നിയില്‍ കത്തിയിട്ടില്ല. മാര്‍ക്ക്ഡ് സേഫ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News