29.7 C
Kottayam
Wednesday, December 4, 2024

രേണു രാജിന് വീണ്ടും മാറ്റം,മേഘശ്രീ വയനാട് കളക്ടർ; ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. ഡോക്ടർ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ.

രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറായി ചുമതലയേൽക്കും. മാനന്തവാടി എംഎൽഎ ഒആര്‍ കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റമുണ്ടായത്.

കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

അമൃത്‍സര്‍: അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്....

മുൻകാമുകനെയും സുഹൃത്തിനെയും ക്രൂരമായി കൊന്നു ; നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ അറസ്റ്റിൽ

ന്യൂയോർക്ക് : ഗാരേജിന് തീയിട്ട് മുൻകാമുകനെയും സുഹൃത്തിനെയും ​ കൊലപ്പെടുത്തി. ബോളിവുഡ് നടി നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ന്യൂയോർക്കിലെ ക്യൂൻസിൽ വച്ചായിരുന്നു സംഭവം....

കേവലം ആറു മണിക്കൂർ ആയുസ് :പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയ

സോൾ : അടിയന്തര പട്ടാള നിയമം പിൻവലിച്ച്  ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യിയോൾ. വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പിന്മാറ്റം.ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ്...

ഭാര്യവീട്ടിൽ കുട്ടിയുമായി എത്തി; യുവാവിനെ മർദ്ദിച്ച് കൊന്ന് ബന്ധുക്കൾ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ; ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരണപ്പെട്ടതായി വിവരം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർർദ്ദിച്ചു. ഇതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ്...

തെലങ്കാനയിൽ ശക്തമായ ഭൂചലനം; തീവ്രത 5.3,ശക്തമായ പ്രകമ്പനം

ബംഗളൂരു: തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും...

Popular this week