തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് (16649/16650) കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല.
നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. മറ്റന്നാൾ മുതൽ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയിൽ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിനിൽ ഉൾപ്പെടുത്തിയ 2 കോച്ചുകളും ജനറൽ സിറ്റിങ് കോച്ചുകളാണ്. ഇതടക്കം 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News