ഡോ.രേണുരാജ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്തു

ആലപ്പുഴ :ഡോ. രേണുരാജ് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതല ഏറ്റെടുത്തു. ഈ മാസം 28 വരെയായിരുന്നു മുൻ കലക്ടർ എ.അലക്സാണ്ടറുടെ കാലാവധി. മാർച്ച് ഒന്ന് ശിവരാത്രിയുടെ അവധിയായതിനാലാണ് രണ്ടാം തീയതി എത്തിയതെന്ന്  രേണുരാജ് പറഞ്ഞു. ജില്ലയെ നന്നായി അറിയുന്നയാളാണ്  രേണു രാജ്.

സ്വദേശം കുട്ടനാട് താലൂക്കിനോടു ചേർന്ന് കോട്ടയം ജില്ലയിലെ തുരുത്തി ഇത്തിത്താനം. നഗരകാര്യ ഡയറക്ടറുടെ ചുമതലയിൽനിന്നാണ്  രേണു രാജ് ആലപ്പുഴ കലക്ടറായി എത്തുന്നത്. കലക്ടറായി ആദ്യ നിയമനമാണിത്. കോട്ടയം പോലെ തന്നെ അടുത്തറിയാവുന്ന സ്ഥലമായ ആലപ്പുഴയിലാണ് ആദ്യമായി കലക്ടറാകുന്നത് എന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന്  രേണുരാജ് പറഞ്ഞു.  കോട്ടയം മെഡിക്കൽ കോളജിലാണ് പഠിച്ചതെങ്കിലും ആലപ്പുഴ മെഡിക്കൽ കോളജും സുപരിചിതമാണെന്ന് രേണു രാജ് പറഞ്ഞു.

2015 ഐഎഎസ് ബാച്ചിൽപെട്ട ഓഫീസറാണ് രേണു രാജ്. നഗരകാര്യ വകുപ്പിന്റെയും അമൃത് മിഷന്റെയും ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു.  ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, കേന്ദ്ര പട്ടികവർഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, തൃശൂരിലും ദേവികുളത്തും സബ് കലക്ടർ, എറണാകുളം അസിസ്റ്റന്റ് കലക്ടർ എന്നീ ചുമതലകളിലും രേണു പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എട്ടാമത്തെ വനിതാ കളക്ട‍ കൂടിയാണ് രേണു. ആലപ്പുഴ കളക്ടറായി രേണു ചുമതലയേൽക്കുന്നതോടെ സംസ്ഥാനത്തെ 10 ജില്ലകളുടെ തലപ്പത്ത് വനിത കളക്ട‍ർമാ‍ർ എന്ന പ്രത്യേകത കൂടി സംഭവിക്കുകയാണ്. പിതാവ് രാജകുമാരൻ നായർ, മാതാവ് വി.എൻ.ലത, സഹോദരി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ റസിഡന്റായ ഡോ. രമ്യ രാജ്.

കേരളത്തിൽ വനിതാ കളക്ടർമാ‍ർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി ഡോ രേണു രാജിനെ നിയമിച്ചതോടെ പത്താകുകയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ റെക്കോർഡ് നേട്ടം തന്നെയാണ്. ആദ്യമായാണ് ഇത്തരമൊരു സ്ത്രീ മുന്നേറ്റം കേരളത്തിലുണ്ടാകുന്നത്. 

തി​രു​വ​ന​ന്ത​പു​രത്ത് ​ന​വ്ജ്യോ​ത് ഖോ​സ, കൊ​ല്ലം ജില്ലയിൽ അ​ഫ്സാ​ന പ​ർ​വീ​ൻ, പ​ത്ത​നം​തി​ട്ടയിൽ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ, ആ​ല​പ്പു​ഴയിൽ ഇനി മുതൽ ഡോ.​രേ​ണു​രാ​ജ്, കോ​ട്ട​യത്ത് ഡോ.​പി.​കെ. ജ​യ​ശ്രീ, ഇ​ടു​ക്കിയിൽ ഷീ​ബ ജോ​ർ​ജ്, തൃ​ശൂ​ർ ജില്ലയിൽ ഹ​രി​ത വി. ​കു​മാ​ർ, പാ​ല​ക്കാ​ട് ​മൃ​ൺ​മ​യി ജോ​ഷി, വ​യ​നാ​ട് എം.​ഗീ​ത, കാ​സ​ർ​കോ​ട് ജില്ലയിൽ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ​ച​ന്ദ് എ​ന്നി​വ​രാ​ണ് കേരളത്തിലെ 10 ജില്ലകളിലെ പെൺ സാരഥികൾ. 

എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ മാത്രമാണ് പു​രു​ഷ​ ഐഎഎസ് ഓഫീസർമാർ ഭരിക്കുന്നത്. കൊ​ല്ലം ക​ല​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ന്‍റെ ഭ​ർ​ത്താ​വ്​ ജാ​ഫ​ർ മാ​ലി​ക്കാ​ണ്​ എ​റ​ണാ​കു​ളം ക​ല​ക്ട​ർ. റ​വ​ന്യൂ ദി​നാ​ഘോ​ഷത്തിന്റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച റ​വ​ന്യൂ പു​ര​സ്കാ​ര​ങ്ങ​ളി​ൽ മി​ക​ച്ച മൂ​ന്ന് ജി​ല്ലാ ക​ളക്ട​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ ര​ണ്ടു​പേ​രും വ​നി​ത​ക​ളാ​യി​രു​ന്നു. ന​വ്ജ്യോ​ത് ഖോ​സ, മൃ​ൺ​മ​യി ജോ​ഷി എന്നിവരാണ് ഈ നേട്ടം കൈവരിച്ച വനിതാ കളക്ടർമാർ. ആലപ്പുഴ കളക്ടറായിരിക്കെ വിരമിക്കുന്ന എ.​അ​ല​ക്സാ​ണ്ട​റാണ് ഈ ​പു​ര​സ്കാ​രം നേ​ട്ടം സ്വന്തമാക്കിയ മറ്റൊരാൾ. ഇ​ദ്ദേ​ഹം വി​ര​മി​ക്കുന്നതോടെയാണ് ഡോ.​രേ​ണു​രാ​ജിനെ കളക്ടറായി നിയമിച്ചിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News