29.7 C
Kottayam
Saturday, June 13, 2026

സഹപ്രവര്‍ത്തകര്‍ പലരും മരണപ്പെട്ടു; വിദ്യാര്‍ഥികളെ കാണാതായി; അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിച്ചതായി കേള്‍ക്കുന്നു; ദുരന്തസാഹചര്യം വിവരിച്ച് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ ഡോ. എലിസബത്ത് ഉദയന്‍

Must read

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവച്ച് ബാലയുടെ മുന്‍ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയന്‍. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് എലിസബത്ത് പിജി ചെയ്യുന്നത്. ആശുപത്രിയില്‍ മാസ് കാഷ്വാലിറ്റി സന്ദേശം ലഭിക്കുമ്പോഴും അറിഞ്ഞിരുന്നില്ല ഇത്ര വലിയ അപകടമുണ്ടായതെന്ന് മനസിലായിരുന്നില്ല. ഇന്റര്‍ ട്രാന്‍സ്മിഷന്‍ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. അമ്പത് വിദ്യാര്‍ത്ഥികളോളം മരിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികളേയും റെസിഡന്റുകളേയും കാണാതായി ഗ്രൂപ്പുകളില്‍ സന്ദേശമെത്തുന്നുണ്ടെന്നും എലിസബത്ത് പറയുന്നു.

പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളില്‍ ഏറിയ പങ്കുമുള്ളത്. കോളേജില്‍ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങള്‍ ഗ്രൂപ്പുകളില്‍ വരുന്നുണ്ട്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സില്‍ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള വിഷമത്തിലാണ് എലിസബത്ത്.

- Advertisement -

എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേണ്‍ ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവന്‍ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സില്‍ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓര്‍ത്തുള്ള ദുഃഖത്തിലാണ് എലിസബത്ത്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാര്‍ഥികളും പിജി ഡോക്ടര്‍മാരുമടക്കം അന്‍പത് പേര്‍ അപകടത്തില്‍ മരണപ്പെട്ടുവെന്നാണ് എലിസബത്ത് പറയുന്നത്.

- Advertisement -

”ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകള്‍, എന്റെ സഹപ്രവര്‍ത്തകര്‍, ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയില്‍ ഉള്ള എല്ലാ ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണം.” എലിസബത്ത് കുറിച്ചു. എലിസബത്ത് പിജി ചെയ്യുന്ന അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലേക്കാണ് പരുക്ക് പറ്റിയവരെ കൊണ്ടുവന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആശുപത്രിയില്‍ ദുരന്തത്തെക്കുറിച്ച് അറിയിപ്പ് വന്നതെന്ന് എലിസബത്ത് പറയുന്നു. എന്നാല്‍ വിമാന ദുരന്തമാണെന്ന് അറിയില്ലായിരുന്നു.

- Advertisement -

”അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം ഉണ്ട്. കൂടുതല്‍ ആളുകളും മരിച്ച നിലയിലാണ് ആശുപത്രിയിലേക്കു വന്നത്. അപകടത്തില്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഇതുവരെ മലയാളികളില്ലെന്നാണ് സൂചന. 63 പേരടങ്ങുന്ന മലയാളി ഗ്രൂപ്പ് വാട്ട്‌സാപ്പില്‍ ഉണ്ട്. അതില്‍ ഉള്ള എല്ലാവരും സുരക്ഷിതരാണ്. കുറേ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎന്‍എ പരിശോധനയില്‍ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. ഞങ്ങളുടെ കൂട്ടത്തില്‍ തന്നെ ഒരുപാട് പേര്‍ മിസ്സിങ് ആണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ആശുപത്രിയില്‍ നിന്നും പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അന്‍പതോളം പേര്‍ മരിച്ചതായാണ് സൂചന. – എലിസബത്ത് പറഞ്ഞു.

എംബിബിഎസ് വിദ്യാര്‍ഥികളുടെ മെസിലും പിജിയിലും സൂപ്പര്‍ സ്‌പെഷാലിറ്റിയിലുമുള്ള ആളുകള്‍ താമസിക്കുന്ന ഹോസ്റ്റലിലുമാണ് വിമാനം ഇടിച്ചിറങ്ങിയത്. മെസില്‍ പക്ഷേ എല്ലാവരും വരാറുണ്ടായിരുന്നു. എംബിബിഎസ് വിദ്യാര്‍ഥികളുടെ ഉച്ച ഭക്ഷണ സമയത്താണ് അപകടം നടക്കുന്നത്. അന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, 25 പേരിലധികം ആളുകളെ കാണാതായെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

കാണാതായ കുട്ടികളുടെ കുടുംബത്തെ ഡിഎന്‍എ പരിശോധനയ്ക്കായി വിളിപ്പിച്ചിട്ടുണ്ട്. ഇന്നലത്തെ കണക്ക് അനുസരിച്ചാണ് അന്‍പത് പേരുടെ മരണ സംഖ്യ പുറത്തുവിട്ടത്. അപകടംനടന്ന സ്ഥലത്തേക്ക് ഞാന്‍ പോയില്ല. ഇവിടെ ആശുപത്രിയുടെ തന്നെ നാലഞ്ച് വലിയ കെട്ടിടങ്ങള്‍ ഉണ്ട്. ഇതു വലിയ ക്യാംപസ് ആണ്. നാലഞ്ച് ഹോസ്റ്റലുകള്‍ ആശുപത്രിക്കായുണ്ട്. ഏഴായിരത്തോളം ബെഡുകള്‍ മുഴുവനായുണ്ട്. അപകടം വന്നപ്പോള്‍ ഓഫിലുണ്ടായിരുന്നവരെയും മറ്റു ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നവരെയുമൊക്കെ അടിയന്തരമായി വിളിച്ചു. രക്തം ദാനം ചെയ്യുന്നതിനായി പോലും നിമിഷ നേരം കൊണ്ട് ആളുകള്‍ വന്നു.”എലിസബത്തിന്റെ വാക്കുകള്‍. സംഭവം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഭയന്ന് മെസ്സില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്തേയ്ക്ക് ചാടിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നും എലിസബത്ത് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും മരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളിയും ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയും ചെയ്യുന്ന രഞ്ജിത ഗോപകുമാറും അടക്കമുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാഷ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദില്‍ എത്തിയിട്ടുണ്ട്.

അപകട കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇല്ല. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വിമാനത്തിലെ പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തെരച്ചില്‍ തുടരുകയാണ്. അന്വേഷത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കേന്ദ്രം സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രം പഠനം നടത്തും. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടുന്നുണ്ട്. യുഎസ് നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ബ്രിട്ടനില്‍ നിന്ന് എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണത്തിന് സഹായം നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

Popular this week