25.5 C
Kottayam
Monday, May 20, 2024

പിറവം താലൂക്ക് ഗവ. ആശുപത്രി അസി. സർജൻ ഡോ. ചാന്ദ്നി മോഹൻ അന്തരിച്ചു

Must read

കൊച്ചി:പിറവം താലൂക്ക് ഗവ. ആശുപത്രി അസി. സർജൻ ഡോ. ചാന്ദ്നി മോഹൻ (34) അന്തരിച്ചു. സംസ്കാരം ഞായർ വൈകിട്ട് അഞ്ചിന് പച്ചാളം ശ്മശാനത്തിൽ.

റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനൻറെയും സഹകരണ അസി. രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളാണ്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഭർത്താവ്: ഡോ. ഹിരൺ രമണൻ (കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം അസി. പ്രൊഫ.). മൃതദേഹം രാവിലെ എട്ടിന് കാക്കനാട് അമ്പാടിമൂല വലിയ പറമ്പിൽ വീട്ടിൽ എത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week