24.8 C
Kottayam
Sunday, June 7, 2026

അമ്മയ്ക്ക് ചേച്ചിയെ കൂടുതൽ ഇഷ്ടമെന്ന് സംശയം; മകൾ അമ്മയെ കുത്തിക്കൊലപ്പെടുത്തി

Must read

മുംബൈ: മുംബൈയിലെ കുർളയിലെ ഖുറേഷി നഗറിൽ മകൾ‌ അമ്മയെ കുത്തിക്കൊന്നു. തന്നെക്കാളും അമ്മ ചേച്ചിയെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയതിനാലാണ് രേഷ്മ മുസാഫർ( 41 ) വ്യാഴാഴ്ച രാത്രി 62 കാരിയായ അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ കുത്തിക്കൊന്നത്. സംഭവത്തിന് പിന്നാലെ രേഷ്മ പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി.

കുറ്റം ചെയ്തതായി പ്രതി സമ്മതിച്ചു. വിവരം അറിഞ്ഞയുടനെ പോലീസ് സംഭവ സ്ഥലത്ത് എത്തി. സാബിറ ബാനോ അസ്ഗറിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. സംഭവത്തെക്കുറിച്ച് അയൽക്കാരോടും ചോദിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

- Advertisement -

മുംബൈയിൽ മകനോടൊപ്പം താമസിച്ചിരുന്ന സാബിറ ബാനോ രേഷ്മയുടെ വീട്ടിൽ എത്തിയതിന് പിന്നാലെ അമ്മയും മകളും തമ്മിൽ വഴക്കായി. അമ്മ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് രേഷ്മ ആരോപിച്ചു. ഇത് തർക്കത്തിന് കാരണമായി. പ്രകോപിതയായ രേഷ്മ വീട്ടിലെ കത്തി ഉപയോഗിച്ച് അമ്മയെ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തിൽ സാബിറ ബാനോയ്ക്ക് ജീവൻ നഷ്മായി.

- Advertisement -

‌ അതേ സമയം സെൻട്രൽ മുംബൈയിൽ നടന്ന മറ്റൊരു സംഭവത്തിൽ, പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ വിവേക് ​​ഗുപ്ത എന്ന 20കാരൻ കുത്തേറ്റ മരിച്ചിരുന്നു. ആൻറോപ്പ് ഹിൽ പ്രദേശത്ത് നടന്നതർക്കത്തിൽ രണ്ട് ഗ്രൂപ്പുകൾ അക്രമാസക്തമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് വ്യക്തികളെ അറസ്റ്റ് ചെയ്തു, ഈ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week