25.5 C
Kottayam
Sunday, June 7, 2026

അഴിമതി കേസ്: ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണയ്ക്ക് യുഎസ് കോടതിയുടെ ഉത്തരവ്

Must read

ഡൽഹി: ​ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണയ്ക്ക് യു എസ് കോടതിയുടെ ഉത്തരവ്. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് കോടതി നടപടി. നിലവിലുള്ള മൂന്ന് കേസുകളും സംയുക്ത വിചാരണയിൽ ഒരുമിച്ച് പരി​ഗണിക്കുമെന്ന് കോടതി പറഞ്ഞു. ജുഡിഷ്യൽ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പരവിരുദ്ധമായ ഷെഡ്യൂളുകൾ ഒഴിവാക്കുന്നതിനുമാണ് തീരുമാനമെന്ന് കോടതി പറഞ്ഞു.

എല്ലാ കേസുകളും അ​​ദാനിക്കെതിരായ ക്രിമിനൽ കേസിന്റെ മേൽനേട്ടം വഹിക്കുന്ന ജില്ലാ ജഡ്ജ് നിക്കോളാസ് ജി ​ഗരൗഫിസിനെ ഏൽപ്പിക്കും. കേസുകളുെടെ പുനർ വിന്യാസം നടത്താൻ കോടതി ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളുമായി സൗരോർജ കരാർ ലഭിക്കുന്നതിന് 265 മില്യൺ യു എസ് ഡോളർ ( ഏകദേശം 2029 കോടി രൂപ ) കൈക്കൂലി നൽകിയെന്നാണ് അദാനിക്കും മറ്റുള്ളവർക്കുമെതിരെ ചുമത്തിയ കുറ്റം.

- Advertisement -

സോളാർ എൻർജി പദ്ധതികൾക്കായി അദാനി ​ഗ്രൂപ്പ് ഫണ്ട് സ്വരൂപിച്ച യു എസ് ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും വിവരങ്ങൾ മറച്ചുവെച്ചതായി യു എസ് പ്രോസിക്യൂട്ടർമാർ നേരത്തെ ആരോപിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അദാനി ​ഗ്രൂപ്പ് പറഞ്ഞു.

- Advertisement -

തങ്ങൾ ഒരു നിയമം അനുസരിക്കുന്ന ഒരു സ്ഥാപനമാണ് , എല്ലാ നിയമങ്ങളും പൂർണമായും അനുസരിക്കുന്നുവെന്നും കുറ്റാരോപണത്തെ അടിസ്ഥാനമാക്കിയാണ് കുറ്റപത്രമെന്നും തെളിയിക്കപ്പെടുന്നത് വരെ പ്രതികൾ നിരുപരാധികളാണെന്ന് കരുതുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു.

- Advertisement -

കേസിൽ അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാ​ഗർ അദാനിയാണ് മറ്റൊരു പ്രതി തട്ടിപ്പിനും ​ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കുമെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മൾട്ടി ബില്യൺ ഡോളർ പദ്ധതികൾ വാ​ഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നകുമായ പ്രസ്താനവകൾ നടത്തി കബളിപ്പിച്ചതായി ആരോപിക്കുന്നു.

വിവധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യമെന്നാണ് ആരോപണം. ഈ അഴിമതി മറച്ചുവെച്ച് ​ഗൗതം അദാനിയും അദാനി ​ഗ്രീൻ എനർജി മുൻ സി ഇ ഒ വനീത് ജയിനും മൂന്ന് ബില്യൺ‌ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചെന്നും കേസുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week