27 C
Kottayam
Sunday, October 13, 2024

അവിടെ BBC ഇവിടെ RSS :പ്രസാര്‍ ഭാരതി ആര്‍എസ്എസ് പിന്തുണയുളള വാര്‍ത്താ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ട്; ‘ഇനി വാര്‍ത്തകള്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ നല്‍കും’

Must read

ന്യൂഡൽഹി: ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതി ആർഎസ്എസ് പിന്തുണയുളള വാർത്താ ഏജൻസി ഹിന്ദുസ്ഥാൻ സമാചാറുമായി കരാ‍ർ ഒപ്പിട്ടതായി റിപ്പോർട്ട്. ഇതോടെ പ്രസാർഭാരതിക്ക് കീഴിലുളള ദൂരദർശനും ആകാശവാണിയും ഹിന്ദുസ്ഥാൻ സമാചാറിന് കീഴിലാകും. ദൈനംദിന വാർത്തകൾക്കായി പ്രസാർ ഭാരതി ഇനി ഹിന്ദുസ്ഥാൻ സമാചാറിനെ സമീപിക്കുമെന്ന് ‘ദി വയർ’ ആണ് റിപ്പോർട്ട് ചെയ്തത്.

കുറഞ്ഞത് പത്ത് ദേശീയ വാർത്തകളും പ്രാദേശിക ഭാഷകളിലുളള 40 പ്രാദേശിക വാർത്തകളുമുൾപ്പെടെ 100 വാർത്തകൾ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് നൽകും. 2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് വാർത്തകൾ സൗജന്യമായി നൽകുന്നുണ്ട്. 2023 ഫെബ്രുവരി 9-ന് ഇരു കക്ഷികളും ഔപചാരികമായി കരാറിൽ ഒപ്പിട്ടത്. 2025 മാർച്ചിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്ഷന് ഏകദേശം 7.7 കോടി രൂപ പ്രസാർ ഭാരതി ഹിന്ദുസ്ഥാൻ സമാചാറിന് നൽകുമെന്നാണ് കരാറിൽ പറയുന്നതെന്നു ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.

2020 ൽ ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി (പിടിഐ) സബ്സ്ക്രിപ്ഷൻ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. പിടിഐയുടെ എഡിറ്റർ-ഇൻ-ചീഫായിരുന്ന എം കെ റസ്ദാൻ പടിയിറങ്ങിയ ശേഷം തങ്ങളുടെ നോമിനിയെ തിരഞ്ഞെടുക്കാൻ മോദി സർക്കാർ പിടിഐ ബോർഡിൽ സമ്മർദം ചെലുത്തിയതായി 2016 ൽ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ശ്രമങ്ങളെ അവഗണിച്ച് ബോർഡ് മുതിർന്ന പത്രപ്രവർത്തകൻ വിജയ് ജോഷിയെ പിടിഐയുടെ എഡിറ്റോറിയൽ തലവനായി നിയമിച്ചു. പിടിഐ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ എന്നിവയുമായി നരേന്ദ്ര മോദി സർക്കാരിന് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്നും ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.

അന്യായ സബ്സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017 ൽ പരമ്പരാഗത വാർത്താ ഏജൻസികളുടെ സേവനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ പബ്ലിക് ബ്രോഡ്കാസ്റ്ററിന് നിർദ്ദേശം നൽകിയതായാണ് പ്രസാർ ഭാരതിയിലെ വൃത്തങ്ങൾ പറയുന്നത്. രണ്ട് ഏജൻസികൾക്കും പ്രതിവർഷം 15.75 കോടി രൂപ നൽകുന്നുണ്ടെന്നും ഇതിൽ ഒമ്പത് കോടിയോളം പിടിഐ യുടെ ഫീസാണെന്നും ‘ദി വയർ’ 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു.

പിടിഐയെയും യുഎൻഐയെയും നീക്കം ചെയ്യാനും ഹിന്ദുസ്ഥാൻ സമാചാറിനെ പ്രക്ഷേപണത്തിന്റെ പ്രാഥമിക വാർത്താ ഏജൻസിയായി ഉൾപ്പെടുത്താനും നരേന്ദ്ര മോദി സർക്കാരിന്റെ സമ്മർദ്ദം പ്രസാർ ഭാരതിയിലുണ്ടെന്ന് മുൻ കേന്ദ്ര വാർത്താവിതരണ മന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.

പിടിഐയെ ഒഴിവാക്കി ഹിന്ദുസ്ഥാൻ സമാചാറുമായി ബന്ധം സ്ഥാപിക്കുന്നത് ആർഎസ്എസ് അനുകൂല വാർത്ത നൽകാനാണെന്ന വിമർശനമുയർന്നിട്ടുണ്ട്. 1948 ൽ ആണ് ബഹുഭാഷ വാർത്ത ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാർ സ്ഥാപിച്ചത്. മുതിർന്ന ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കർ ആപ്തേയും ആർഎസ്എസ് നേതാവ് എം എസ് ​ഗോൾവാൾക്കറുമാണ് ഹിന്ദുസ്ഥാൻ സമാചാറിന്റെ സ്ഥാപകർ. മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഹിന്ദുസ്ഥാൻ സമാചാർ സർക്കാർ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ്. ആർഎസ്എസിന്റെ ഡൽഹി ഓഫീസിന് സമീപമുള്ള അവരുടെ ചെറിയ ഓഫീസ് നോയിഡയിലെ വലിയ ഓഫീസിലേക്ക് മാറ്റാൻ പദ്ധതിയുണ്ടെന്നും ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗൗരി ലങ്കേഷ് വധക്കേസ് പ്രതികൾക്ക് വൻ സ്വീകരണം; സംഘടിപ്പിച്ചത് കർണാടകയിലെ ഹിന്ദുത്വ സംഘടനകൾ

ബെംഗളൂരു: പ്രമുഖ സാമൂഹ്യ പ്രവർത്തകയും പത്രപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ രണ്ട് പ്രതികൾക്ക് വമ്പൻ സ്വീകരണം ഒരുക്കി കർണാടകയിലെ ഹിന്ദു അനുകൂല സംഘടനകൾ. ഒക്ടോബർ ഒൻപതിനാണ് പ്രത്യേക കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്....

ഇൻസ്റ്റഗ്രാമിൽ പരിചയം, യുവാവിനെ കാണാൻ പെൺകുട്ടി വിജയവാഡയിൽ; പിന്നാലെയെത്തി പിടികൂടി പോലീസ്

കൊച്ചി:: കോലഞ്ചേരിയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ നാലാം തീയതി മുതലാണ് അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. ഇതേതുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ...

‘അന്ന് രണ്ട് തവണ ഡക്കായി, ഇനി എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചാണ് കേരളത്തിലേക്ക് മടങ്ങിയത്’ തുറന്ന് പറഞ്ഞ് സഞ്ജു

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 യില്‍ വെടിക്കെട്ട് പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. ബംഗ്ലാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഞ്ജു കന്നി ടി20 സെഞ്ചുറിയും നേടി. മത്സരത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തം...

'സൽമാനേയും ദാവൂദിനേയും സഹായിക്കുന്നവർ കരുതിയിരിക്കുക'; ഭീഷണി സന്ദേശവുമായി ബിഷ്‌ണോയ് സംഘം

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകം നടത്തി മണിക്കൂറുകൾക്കുള്ളിൽ ലോറൻസ് ബിഷ്‌ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്‌ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിയയാൾ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് പറഞ്ഞ്...

തുലാവർഷം ഉടൻ എത്തും; കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. മധ്യ കിഴക്കൻ...

Popular this week