അപരിചിതരില്‍നിന്നുള്ള വിഡിയോ കോളുകള്‍ എടുക്കരുത്,പണി കിട്ടിയേക്കാം മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: അപരിചിതരില്‍നിന്നുള്ള വിഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വിഡിയോ കോള്‍ ചെയ്യുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുയും പിന്നീട് ഇവ വിഡിയോ കോളിന്റെ മറുവശത്തുള്ള ആളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

വിഡിയോ കോള്‍ വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പമുള്ള ചിത്രം എടുക്കുകയും പിന്നീട് പണം കിട്ടുന്നതിനായി ചിത്രങ്ങള്‍ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

അപരിചിതരില്‍നിന്നുള്ള വിഡിയോ കോളുകള്‍ എടുക്കരുത്. മറുവശത്തുള്ളയാൾ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നു ഫോട്ടോ എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങള്‍ പിന്നീടു പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കും.

സോഷ്യല്‍ മീഡിയ കോണ്‍ടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനുശേഷമാണ് ഇത്തരം കോളുകള്‍ വിളിക്കുന്നത്. അതിനാല്‍ പണം നല്‍കാനുള്ള സമ്മര്‍ദം സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്ക്കാന്‍ അവര്‍ക്കു കഴിയും. ഇതില്‍നിന്നു രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരില്‍നിന്നുള്ള വിഡിയോ കോളുകള്‍ക്കു മറുപടി നല്‍കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News