കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ.കെ.ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് പ്രസിഡന്റായത്. ജനുവരി 21-നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഗീതാധ്യാപകന്‍ കൂടിയായ പ്രതി മാലിപ്പുറം വളപ്പില്‍ സോപാനം എന്ന സംഗീത വിദ്യാലയം നടത്തുന്നുണ്ട്. സംഗീതം പഠിക്കാനെത്തിയ അവിവാഹിതയായ 26 വയസ്സുകാരിയെ ഉണ്ണികൃഷ്ണന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
യുവതിയുടെ മാതാവ് ഞാറയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News