26.7 C
Kottayam
Tuesday, November 5, 2024
test1
test1

സ്നേഹം ഈ രീതിയിൽ കാണിക്കരുത്, വേദനയുണ്ട്; ആരാധകരുടെ മരണത്തിൽ യഷ്

Must read

ബെംഗലൂരു:ഴിഞ്ഞദിവസമാണ് കന്നഡ സിനിമാതാരം യഷിന്റെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് 25 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകർ മരിച്ചത്. കർണാടകത്തിലെ ഗദക് ജില്ലയിലെ സുരാനഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഈ സംഭവത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തിയിരിക്കുകയാണ് യഷ്.

അപകടത്തിൽ മരണമടഞ്ഞ ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ ഗാജി (19) എന്നിവരുടെ വീടുകൾ കഴിഞ്ഞദിവസം യഷ് സന്ദർശിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനയല്ലെന്നും ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്നും യഷ് പിന്നീട് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരാധകരെയും സന്ദർശിച്ചു.

‘‘നിങ്ങൾ എവിടെയായിരുന്നാലും, എന്നെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ എന്റെ ജന്മദിനത്തിൽ ഏറെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. എല്ലാവരോടുമായാണ് ആവശ്യപ്പെടുന്നത്. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തിൽ കാണിക്കരുത്. വലിയ ബാനറുകൾ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെൽഫികൾ എടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ എല്ലാ ആരാധകരും എന്നെപ്പോലെ ജീവിതത്തിൽ ഉയരങ്ങളിലെത്താൻ ശ്രമിക്കുക.” യഷ് പറഞ്ഞു.

കോവിഡ് കേസുകൾ കൂടുന്നതിനാൽ ഇത്തവണ താൻ പിറന്നാൾ ആഘോഷിക്കുന്നില്ലെന്ന് യഷ് വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ നിങ്ങൾ ഉയരങ്ങളിലെത്താൻ ശ്രമിക്കുക. നിങ്ങൾ എന്റെ ഒരു യഥാർഥ ആരാധകനാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങൾക്ക് അഭിമാനികരമാകുന്ന പ്രവൃത്തികൾ ചെയ്യുക”. യഷ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ സഹായംചെയ്യുമെന്നും യഷ് അറിയിച്ചു.

തിങ്കളാഴ്ചയായിരുന്നു യഷിന്റെ പിറന്നാൾ. സ്റ്റീൽഫ്രെയിമിൽ സ്ഥാപിച്ച കട്ടൗട്ട് ഉയർത്താൻ ശ്രമിക്കുന്നതിനിടെ മുകളിലുണ്ടായിരുന്ന വൈദ്യുതലൈനിൽ സ്പർശിക്കുകയായിരുന്നു. ഇതോടെ കട്ടൗട്ട് പിടിച്ചിരുന്ന ആറുപേർക്ക് ഷോക്കേറ്റു.

ഹനുമന്തും മുരളിയും സംഭവസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ ലക്ഷ്മിപുര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും നവീന്റെ ജീവൻ രക്ഷിക്കാനായില്ല. മറ്റു മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലായതിനാൽ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് നേരത്തേ യഷ് വ്യക്തമാക്കിയിരുന്നു. സ്ഥലം എം.എൽ.എ. ചന്ദ്രു ലമാനിയും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നൽകുമെന്ന് എം.എൽ.എ. അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; നേരത്തെ യുള്ള വിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ...

ലോറൻസ് ബിഷ്‌ണോയി ‘ഗ്യാങ്സ്റ്റർ’ ടി- ഷർട്ടുകൾ വില്പനയ്ക്ക്, ഫ്ലിപ്കാർട്ടിനും മീഷോയ്ക്കുമെതിരെ കടുത്ത വിമർശനം

ബെംഗളൂരു: ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകൾ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികൾ ഇത്തരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.