24.9 C
Kottayam
Monday, June 8, 2026

കല്യാണത്തിനും പാലുകാച്ചിനും കാവലിന് പൊലീസിനെ വിടരുത്,എസ്.പിമാർക്ക് ഡി.ജി.പിയുടെ നിർദ്ദേശം

Must read

തിരുവനന്തപുരം: കല്യാണത്തിനും പാലുകാച്ചിനുമൊന്നും തോക്കുംപിടിച്ച് കാവൽ നിൽക്കാൻ പണം ഈടാക്കി പൊലീസിനെ വിടരുതെന്ന് എസ്.പിമാർക്ക് ഡി.ജി.പിയുടെ നിർദ്ദേശം.

മറ്റ് ചടങ്ങുകൾക്ക് പൊലീസിനെ ആവശ്യപ്പെട്ടുള്ള അപേക്ഷകളിൽ കരുതലോടെ വേണം തീരുമാനം എടുക്കാൻ. പൊലീസിന്റെ സേവനം എന്തിനെന്നും, ചടങ്ങിന്റെ പ്രാധാന്യവും പങ്കെടുക്കുന്നവരുടെ വിവരങ്ങളും വിലയിരുത്തി മാത്രമേ പൊലീസിനെ അയയ്ക്കാവൂ. പൊലീസിനെ വിടുന്നത് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം.

കണ്ണൂർ പാനൂരിൽ പ്രവാസി വ്യവസായിയുടെ മകളുടെ കല്യാണത്തിന് 1400 രൂപ വാടകയ്ക്ക് പൊലീസിനെ നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

സമ്പന്നർ പൊങ്ങച്ചം കാട്ടാൻ പണം നൽകി തോക്കേന്തിയ പൊലീസുകാരെ വീടുകൾക്ക് മുന്നിൽ കാവൽ നിറുത്തുന്നതിനെതിരേ പൊലീസ് സംഘടനകൾ രംഗത്തെത്തിയിരുന്നു. കളങ്കിത വ്യക്തികൾക്ക് പൊലീസ് സംരക്ഷണം നൽകുന്നതും വിവാദമായി.

- Advertisement -

രാവിലെ 9മുതൽ വൈകിട്ട് 5വരെ കല്യാണത്തിന് കാവൽ നിൽക്കാൻ ആളൊന്നിന് 1400രൂപ വീതം നാലു പൊലീസുകാർക്ക് 5600രൂപയാണ് കണ്ണൂർ പൊലീസ് ഈടാക്കിയത്. അടുത്തിടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നടന്ന തൊഴിൽ സമരത്തിന് സുരക്ഷ ഒരുക്കിയതിന് 12 ലക്ഷം രൂപ കോളേജ് മാനേജ്മെന്റ് പൊലീസിൽ അടച്ചിരുന്നു.

- Advertisement -

പൊലീസ് ആക്ട് സെക്‌ഷൻ 62 (2)പ്രകാരം നിയമപരമല്ലാത്ത ഒന്നിനും പൊലീസിനെ ഉപയോഗിക്കാൻ പാടില്ല. എന്നാൽ പൊലീസിന്റെ സ്ഥലമോ, സാമഗ്രികളോ ഉപയോഗിക്കുന്നതിന് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവുണ്ട്. എസ്.പിമാർ ഇക്കാര്യത്തിൽ വിവേചനാധികാരത്തോടെ തീരുമാനമെടുക്കണമെന്നാണ് യോഗത്തിൽ ധാരണയായത്.

സിനിമാ ഷൂട്ടിംഗിനും മറ്റും പൊലീസിനെ നൽകുമ്പോൾ റാങ്കനുസരിച്ചാണ് പണം ഈടാക്കുക.

ഷൂട്ടിംഗ് നിരക്ക് ഇങ്ങനെ

- Advertisement -

സി.ഐ പകൽ 3795, രാത്രി 4750,

എസ്.ഐ പകൽ 2560, രാത്രി 4360

അഡി.എസ്.ഐ പകൽ 1870, രാത്രി 2210

സിവിൽ പൊലീസ് ഓഫീസർക പകൽ 700, രാത്രി 1040

പൊലീസ് നായ ദിവസം 6950 രൂപ.

വയർലെസിന് ദിവസം 2315,

പൊലീസ് സ്റ്റേഷന് -33100 രൂപ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week