കൊച്ചി:നടി, അവതാരക, ഫാഷൻ ഡിസൈനർ തുടങ്ങി നിരവധി തലങ്ങളിൽ പ്രശസ്തി നേടിയ വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇതിൽ നടി എന്ന പേര് കാലങ്ങളായി പൂർണിമയിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറിയ പൂർണിമ പിന്നീട് ഫാഷൻ ഡിസെെനിംഗിലേക്ക് ശ്രദ്ധ തിരിച്ചു. വർഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ട് രാജീവ് രവിയുടെ തുറമുഖം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് പൂർണിമ.
തിരിച്ചു വരവിൽ ശക്തമായ കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിച്ചത്. ഒരു സീനിയർ ചെയ്യേണ്ട വേഷം പൂർണിമയുടെ കൈയിൽ ഭദ്രമായി. സിനിമയിലേക്ക് തിരിച്ചു വന്നതിനെക്കുറിത്ത് പൂർണിമ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
’18-20 വയസ്സുള്ള ഒരു സ്ത്രീയല്ല ഞാനിന്ന്. പല തലങ്ങളിൽ വൈകാരികമായ വളർച്ച എന്റെ ജീവിതം എനിക്ക് സമ്മാനിച്ചു. അത് പ്രൊഫഷണലിയും പേഴ്സണലിയും. അതെല്ലാമെന്നെ ഇന്നത്തെ ഞാനാക്കി മാറ്റാൻ ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്തു. ക്ഷമ എന്നത് മനോഹരമാണ് ക്ഷമയോടെ കാത്തിരിക്കണം’
‘ഓസ്കാർ നേടിയ മിഷേൽ യൂ വളരെ പ്രസക്തമായ വാക്കുകളിലൂടെ അവരുടെ യാത്ര പറഞ്ഞ് പോയി. അവർ പറഞ്ഞത് ഒരിക്കലും നമ്മുടെ സമയം കഴിഞ്ഞ് പോയെന്ന് ഒരാൾ നമ്മളോട് പറയാൻ നമ്മൾ അവസരം കൊടുക്കരുതെന്നാണ്. എന്റെ മനസ്സിൽ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമ. മുമ്പുള്ള അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുള്ളത് ഞാൻ തീർച്ചയായും സിനിമയിൽ തിരിച്ച് വരുമെന്നാണ്’
‘എന്റെ ഗോളിലേക്ക് വർക്ക് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. കാരണം ഇതാണ് എനിക്ക് ആവശ്യമുള്ളത്. ഉള്ളിലെ ആർട്ടിസ്റ്റിന് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് ആ കഥാപാത്രം പല തലങ്ങളിൽ തൊട്ട് പോവുക, സിനിമയിൽ അത് പകർത്തിയെടുക്കാൻ പറ്റുക, അത് പ്രേക്ഷകരിലേക്കെത്തുക എന്ന സൈക്കിൾ മുഴുവനായും കിട്ടുന്നത് അപൂർവമായിരുന്നു’
‘അത് എന്റെ ഭയങ്കര ആഗ്രഹമായിരുന്നു. നമ്മുടെ സ്വപ്നങ്ങളിൽ എല്ലാത്തിലേക്കും അക്ഷൻ എടുക്കുകയെന്നതാണ്. വളരെ കഴിവുള്ള താരങ്ങളുണ്ടായിട്ടും ശക്തമായ സ്ത്രീകഥാപാത്രങ്ങൾ വരുന്നില്ല. കഴിവുള്ള അഭിനേതാക്കൾ ഒരുപാടുണ്ട്, കഥാപാത്രങ്ങളില്ല. ആ ബാലൻസിംഗ് ഇക്വേഷൻ കറക്ടല്ല. ഈ സാഹചര്യത്തിൽ പോലും ഞാനാഗ്രഹിച്ച കാര്യം എനിക്ക് ചെയ്യാൻ പറ്റിയെന്നത് അനുഗ്രഹമായി കാണുന്നു’
‘ഇന്ദ്രനിത് എന്റെ സിനിമയാണ്. എന്റെ കണ്ണിലൂടെയാണ് ഇന്ദ്രൻ ഈ സിനിമ കണ്ടത്. എനിക്ക് വേണ്ടി എന്നോടൊപ്പം സഞ്ചരിക്കുന്ന പാർട്ണർ, കുട്ടികളും അങ്ങനെയാണ്. അതൊരു ബ്യൂട്ടിഫിൾ സ്പേസാണ്. ഇമോഷണലി നമ്മളോടൊപ്പം അതേ പാഷനോടെ യാത്ര ചെയ്യുന്നത്’
‘സ്ത്രീകൾക്ക് സ്വപ്നങ്ങളുണ്ട്, പക്ഷെ അതേക്കുറിച്ച് ആരും സംസാരിക്കാറില്ല. കാരണം അതൊരു സംസാര വിഷയമല്ല. ആവുന്നത് ഇങ്ങനത്തെ സിനിമകളിലൂടെയാണ്. സിനിമകളിൽ ഭൂരിഭാഗവും കണ്ടിരിക്കുന്ന പുരുഷൻമാരുടെ നരേറ്റീവാണ്. ഒരു സ്ത്രീയുടെ നരേറ്റീവും വളരെ രസകരമായ എക്സ്പ്ലൊറേഷനായിരിക്കും’
‘രാജീവ് രവിയുടെ അടുത്ത സിനിമയിൽ അവസരം ചോദിച്ചോ എന്ന ചോദ്യത്തിനും പൂർണിമ മറുപടി നൽകി. ഒരാളുടെ തൊഴിൽ അവരുടെ പ്രെെവറ്റ് സ്പേസാണ്. അത് അവരുടെ തീരുമാനങ്ങളാണ്. ഏറ്റവും ബ്യൂട്ടിഫുളായ റിലേഷൻഷിപ്പ് കീപ്പ് ചെയ്യാൻ പറ്റുകയെന്ന് പറയുന്നത് ആ അതിര് മറക്കാതിരിക്കലാണ്. വീട്ടിലാണെങ്കിലും പുറത്താണെങ്കിലും,’ പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞു.