‘ഞാൻ മമ്മൂക്കയെക്കാൾ ചെറുപ്പം,അദ്ദേഹത്തിന്റെ അച്ഛനായി രണ്ട് സിനിമയിൽ അഭിനയിച്ചു’: അലൻസിയർ
കൊച്ചി:മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ അലൻസിയർ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ്അലന്‍സിയര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. സാമൂഹിക വിഷയങ്ങളിലും മറ്റും മടികൂടാതെ തന്റെ നിലപാടുകൾ തുറന്നുപറയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളുകൂടിയാണ് അദ്ദേഹം. പലപ്പോഴും അലൻസിയറുടെ ഇത്തരം പ്രസ്താവനകൾ വിവാദമാകാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ മമ്മൂട്ടിയെക്കാൾ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്നും അലൻസിയർ പറയുന്നു.
മമ്മൂട്ടിക്ക് നല്ല രീതിയിൽ തന്റെ ശരീരം കാത്ത് സൂക്ഷിക്കാൻ അറിയാം. തനിക്കും അറിയാമെന്നും എന്നാൽ ഇപ്പോൾ താൻ ഒന്നും ശ്രദ്ധിക്കാറില്ലെന്നും അലൻസിയർ പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
അലൻസിയറുടെ വാക്കുകൾ
ഒരു ആക്ടറുടെ മീഡിയം എന്ന് പറയുന്നത് അയാളുടെ ശരീരമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്ക. മമ്മൂക്കയെക്കാൾ എത്രയോ ചെറുപ്പമാണ് ഞാൻ. അദ്ദേഹത്തിന്റെ അച്ഛനായിട്ട് രണ്ട് സിനിമയിൽ ഞാൻ അഭിനയിച്ചു. എന്തുകൊണ്ടാ.. എന്റെ ബോഡി ഞാൻ മെയ്ന്റൈൻ ചെയ്യാത്തത് കൊണ്ടാണ്. പക്ഷേ അത്രയും പ്രായമുള്ള മനുഷ്യന്റെ അപ്പനായി അഭിനയിക്കണം എന്നുണ്ടെങ്കിൽ എനിക്ക് ഈ ബോഡി വേണം. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയിൽ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേർതിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ട്. നാടകങ്ങൾ കളിക്കുമ്പോൾ. പക്ഷേ ഇപ്പോഴങ്ങനെ അല്ല. എന്റെ അലസത കൊണ്ടാകാം അത്.
ചതുരം എന്ന ചിത്രമാണ് അലന്‍സിയറുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.