24.2 C
Kottayam
Saturday, June 6, 2026

‘ചാനൽ ചർച്ചകൾ കണ്ട് ഉറങ്ങാൻ കിടക്കരുത്, എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് എറിഞ്ഞതാണ്’; സുരേഷ് ​ഗോപി

Must read

കൊച്ചി:പാപ്പനിലൂടെ വലിയ തിരിച്ച് വരവ് നടത്തി സുരേഷ് ​ഗോപി മലയാള സിനിമയിൽ സജീവമാകുകയാണ്. ഒരു കാലത്ത് ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ തന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടൻ‌ വീണ്ടും തുടരെ തുടരെ സിനിമകൾ ചെയ്ത് പുറത്തിറക്കുന്ന സന്തോഷമാണ് പ്രേക്ഷകർക്കും ആരാധകർക്കും.

വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷമാണ് സുരേഷ് ​ഗോപി പഴയതുപോലെ സിനിമയിൽ സജീവമാകാമെന്ന തീരുമാനത്തിൽ എത്തിയതും. വിവിധ കാറ്റ​ഗറിയിൽ ഉൾപ്പെടുത്താവുന്ന സിനിമകൾ പ്രഖ്യാപിച്ചതും.

അക്കൂട്ടത്തിൽ ഒന്നായിരുന്നു അടുത്തിടെ റിലീസ് ചെയ്ത് ഹിറ്റായ പാപ്പൻ. സുരേഷ് ഗോപിയെ സോളോ ഹീറോയാക്കി 22 വർഷത്ത ഇടവേളയ്ക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. വാഴുന്നോരാണ് ഇതിനുമുമ്പ് സുരേഷ് ഗോപി സോളോ ഹീറോയായി വന്ന ജോഷി ചിത്രം.

ജൂലൈ 29ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ക്രൈം ത്രില്ലറായി ഒരുക്കിയ പാപ്പനിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരന്നത്.

- Advertisement -

ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു സിനിമയ്ക്ക്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് പാപ്പൻ നിർമിച്ചത്.

- Advertisement -

ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ആർജെ ഷാനാണ്. സീ5 ഗ്ലോബലിനാണ് പാപ്പൻ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ്സ്. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് മുന്നേറുകയാണ് പാപ്പൻ.

സെപ്റ്റംബർ ഏഴിനാണ് സീ5 ഗ്ലോബൽ പ്ലാറ്റ്ഫോമിലൂടെ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങിയത്. ഇപ്പോഴും സീ5ൽ സിനിമ ട്രെന്റിങാണ്. അതേസമയം മേ ഹൂം മൂസ എന്ന തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കിലാണ് താരം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

താൻ എന്തുകൊണ്ടാണ് കിടപ്പുമുറിയിലെ ടിവി ഒഴിവാക്കിയത് എന്നാണ് സുരേഷ് ​ഗോപി വെളിപ്പെടുത്തിയിരിക്കുന്നത്. ‘കിടക്കുന്നതിന് മുമ്പ് കോമഡി സ്കിറ്റുകളാണ് കാണുന്നത്. ഹരീഷ് കണാരൻ അടക്കമുള്ള താരങ്ങളുടെ കോമഡി വീഡിയോകൾ തപ്പിയെടുത്ത് നിരന്തരം കാണും.’

- Advertisement -

‘അപ്പോഴെ ഉറക്കം സമ്പുഷ്ടമാകൂ. എന്റെ ​ഗുരുസ്ഥാനീയനായി ഞാൻ കാണുന്ന ഒരു വ്യക്തി എന്നോട് പറഞ്ഞിട്ടുണ്ട് ന്യൂസും ചാനലിൽ നടക്കുന്ന തമ്മിൽ തല്ലും ചർച്ചയും അലോഹ്യങ്ങളും കണ്ടിട്ട് ഉറങ്ങാൻ കിടക്കരുതെന്ന്. അങ്ങനെയാണ് എന്റെ ബെഡ്‌റൂമിലെ ടിവി 2004ൽ വലിച്ച് പുറത്തേക്ക് എറിഞ്ഞത്. ബെഡ് റൂമിൽ ടിവിയില്ല.’

‘ഹോട്ടലിൽ താമസിച്ചാലും അവിടെയുള്ള ടിവി ഓൺചെയ്യാറില്ല. കോമഡി കണ്ടിട്ട് ഉറങ്ങാനാണ് ഇഷ്ടം. അപ്പോൾ നന്നായി ഉറങ്ങാൻ സാധിക്കും. ഇതാണെന്റെ പീസ് ഫുൾ സ്വീപ്പ്. ഞാൻ ആറ്റുനോറ്റിരുന്ന് എനിക്ക് കിട്ടിയ കൂളിങ് ​ഗ്ലാസിൽ ഷൂട്ടിങിനിടെ പോറൽ ഏറ്റപ്പോഴും എനിക്ക് ദേഷ്യം വന്നിരുന്നു.’

‘വിലയുള്ള കൂളിങ് ​ഗ്ലാസ് ആയതുകൊണ്ടല്ല… ഞാൻ അത്രമേൽ ആ​ഗ്രഹിച്ച് കിട്ടിയതുകൊണ്ടാണ്. ടാക്സിയിൽ പോകുമ്പോഴും അറിയാതെ അതിന്റെ അടി തട്ടിയാൽ എനിക്ക് ദേഷ്യം വരും ഞാൻ പല്ലും ഞെരിച്ച് ‌കൈയ്യും ഓങ്ങി ഡ്രൈവറുടെ നേരെ ചെല്ലും.’

‘വാഹനങ്ങൾക്കും ഒരു ആത്മാവുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാറിന് നോവുമെന്ന് എനിക്ക് തോന്നും. വണ്ടിയിൽ അടിക്കുന്നതും പോറുന്നതുമൊന്നും എനിക്കിഷ്ടമല്ല’, സുരേഷ് ​ഗോപി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week