തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു; ട്രംപ് സുപ്രീം കോടതിയില്‍

വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തപാല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു.

ട്രംപ് കോടതിയെ സമീപിച്ചതോടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വൈകുമെന്നാണ് സൂചന. അതേസമയം നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിനരികെയാണ്. 538 അംഗ ഇലക്ടറല്‍ കോളജില്‍ ബൈഡന്‍ 264 എണ്ണം ഉറപ്പാക്കി കഴിഞ്ഞു. നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു ബൈഡന്റെ മുന്നേറ്റം.

നെവാഡ കൂടി പിടിച്ചാല്‍ കാര്യങ്ങള്‍ ബൈഡന്റെ വഴിക്കു നീങ്ങും. ആറ് ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡയില്‍ ബൈഡനാണ് മേല്‍ക്കൈ. ഇതുകൂടി ലഭിച്ചാല്‍ ബൈഡനു പ്രസിഡന്റ് കസേര ഉറപ്പിക്കാം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് 214 ഇലക്ടറല്‍ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News