കെമാൽ പാഷയുടെ സഹോദരനെതിരെ പീഡന പരാതി, നിയമം ലഘിച്ച് തലാഖ് ചൊല്ലിയതായി പരാതി ജില്ലാ ജഡ്ജിയ്ക്കെതിരെ

പാലക്കാട്:ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ബി കലാം പാഷയ്ക്ക് എതിരെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കിയിരിക്കുന്നത്.ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് മുന്‍ ഭാര്യയുടെ പരാതി.

ജഡ്ജി ബി കലാം പാഷ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് മുന്‍ ഭാര്യ. മുത്തലാഖ് നിരോധനം നിലനില്‍ക്കേ തന്നെ തലാഖ് ചൊല്ലി ഒഴിവാക്കിയെന്നും പരാതിക്കാരി. ജഡ്ജിക്ക് എതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷയുടെ സഹോദരനാണ് കലാം പാഷ.ഒത്തു തീർപ്പു ശ്രമത്തിനിടെ ഇദ്ദേഹവും ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News