25.5 C
Kottayam
Saturday, June 6, 2026

Gold Rate Today: രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വർണവില; 44,000 ത്തിന് താഴെ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട്  480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്.

സ്വര്‍ണം ചെറിയ അളവിലെങ്കിലും വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ആശ്വാസമാണ് നിലവിലെ നിരക്ക്. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.

ഡോളർ കരുത്താർജിച്ചതാണ് സ്വർണ വില ഇടിയാൻ കാരണം. ബുള്ള്യൻ വിപണിയിലും ഇടിവ്.
എംസിഎക്‌സ് ഓഗസ്റ്റ് ഗോൾഡ് ഫ്യൂച്ചറുകൾ 10 ഗ്രാമിന് 59,176 രൂപയിൽ ആണ് വ്യാപാരം. ജൂലൈ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 113 രൂപ ഏകദേശം 0.18 ശതമാനം കുറഞ്ഞ് 72,313 രൂപയിലാണ് വില.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ അർദ്ധ വാർഷിക ധനനയ റിപ്പോർട്ടിന് മുന്നോടിയായി സ്വർണ്ണ വില ഇടിഞ്ഞു എന്നത് ശ്രദ്ധേയമാണ്. വമ്പൻ ഇടപാടുകളിൽ നിന്നും നിക്ഷേപകർ പിൻവലിഞ്ഞതാണ് കാരണം. എന്നാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം രണ്ട് തവണ കൂടി നിരക്കുകൾ വർധിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ഇത് സ്വർണ വിലയിൽ പ്രതിഫലിക്കും.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

- Advertisement -

ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ

- Advertisement -


ജൂൺ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,480 രൂപ
ജൂൺ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ


ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,400 രൂപ
ജൂൺ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,400 രൂപ
ജൂൺ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,320 രൂപ
ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 44,320 രൂപ


ജൂൺ 14 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ജൂൺ 15 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,080 രൂപ
ജൂൺ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ

- Advertisement -


ജൂൺ 19 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,000 രൂപ
ജൂൺ 21 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ

ജൂൺ 22 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week