സിഡ്നി: നായ്ക്കളെ ചാകുന്നത് വരെ ലൈംഗികമായി പീഡിപ്പിക്കുമെന്നു ജന്തുശാസ്ത്രജ്ഞന്റെ കുറ്റസമ്മതം. ബ്രിട്ടീഷ് സ്വദേശിയും ജന്തുശാസ്ത്രജ്ഞനുമായ ആദം ബ്രിട്ടണാണ് വിചാരണക്കിടയിൽ ഓസ്ട്രേലിയയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പ്രതിക്കുള്ള ശിക്ഷ ഡിസംബറില്‍ വിധിക്കും.
നിരവധി നായ്ക്കളെ പീഡിപ്പിച്ച് കൊന്നതായും ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്നും ആദം ബ്രിട്ടണ്‍ വെളിപ്പെടുത്തി. വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 2022-ലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ മൃഗങ്ങളെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കാനായി പീഡനമുറിയും പ്രതി സജ്ജമാക്കിയിരുന്നു.
ചാള്‍സ് ഡാര്‍വിൻ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ആദം, ജന്തുശാസ്ത്രത്തില്‍ പി.എച്ച്.ഡി. ബിരുദധാരിയാണ്. കൂടാതെ മുതലകളെ സംബന്ധിച്ചുള്ള പഠനത്തില്‍ വിദഗ്ധനായ ആദം നേരത്തെ ബി.ബി.സി, നാഷണല്‍ ജിയോഗ്രാഫിക് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
2014 മുതല്‍ പ്രതി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. 18 മാസത്തിനിടെ ഇയാളുടെ ഉപദ്രവത്തിനിരയായ 42 നായ്ക്കളില്‍ 39 എണ്ണവും മരിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു.
കഴിഞ്ഞദിവസം കോടതിയില്‍ വിചാരണ നടക്കുമ്ബോള്‍ പ്രതി ഇക്കാര്യങ്ങളെല്ലാം സമ്മതിക്കുകയും ചെയ്തു. അതിനിടെ, വിചാരണയ്ക്കിടെ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കോടതിമുറിയിലുണ്ടായിരുന്നവരോട് ഇത് കേട്ട് ഞെട്ടൽ ഉണ്ടാകാതിരിക്കാൻ പുറത്ത് പോകാൻ ജഡ്ജി നിര്‍ദേശിച്ചു.