23.9 C
Kottayam
Thursday, June 4, 2026

കേരളാ പോലീസിന്‍റെ ശ്വാനസേനയിലേക്ക് 20 പുതിയ നായ്ക്കുട്ടികൾ

Must read

തിരുവനന്തപുരം:പോലീസിന്‍റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികള്‍ എത്തി. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ പട്ടിക്കുട്ടികളാണ് എത്തിയത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡക്ഷന്‍ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു. സേവനകാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന 12 പോലീസ് നായ്ക്കളെ ഡി-ഇന്‍ഡക്ഷന്‍ മെഡല്‍ അണിയിച്ച് യാത്രയാക്കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മറ്റ് ഉന്നത ഉദ്ദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ബെല്‍ജിയം മലിനോയ്സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തില്‍ ചേര്‍ന്നത്. ഇവയില്‍ മൂന്നെണ്ണത്തെ പൊതുജനം ദാനം ചെയ്തതാണ്. രക്ഷാപ്രവര്‍ത്തനത്തിനും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്. മയക്കുമരുന്നുകളും സ്ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും കാണാതായ ആള്‍ക്കാരെ കണ്ടെത്തുന്നതിനും ഇവയ്ക്ക് പരിശീലനം നല്‍കും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനും പോലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കുന്നതിനും പരിശീലിപ്പിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളില്‍ നിന്നാണ് പട്ടിക്കുട്ടികളെ തിരഞ്ഞെടുത്തത്.

സേവന കാലാവധി പൂര്‍ത്തിയാക്കുന്ന 12 പോലീസ് നായ്ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ കേരളാ പോലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്‍റ് ഹോം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുന്‍കൈയെടുത്തു നിര്‍മ്മിച്ച ഈ റിട്ടയര്‍മെന്‍റ് ഹോമില്‍ നായ്ക്കള്‍ക്ക് കളിക്കാനായി പ്രത്യേക മുറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week