25 C
Kottayam
Tuesday, October 1, 2024

അഞ്ചാം നിലയിൽ നിന്ന് വളർത്തുനായ വീണത് നാല് വയസുകാരിയുടെ ശരീരത്തിലേക്ക്, ദാരുണ മരണം; ഉടമ അറസ്റ്റിൽ

Must read

മുംബൈ: വളർത്തുനായ ഉയരത്തിൽ നിന്ന് ശരീരത്തിലേക്ക് വീണ് നാല് വയസുകാരിക്ക് ദാരുണ മരണം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അഞ്ചാം നിലയിൽ നിന്നാണ് നായ കെട്ടിടത്തിന് മുൻവശത്തെ റോഡിലേക്ക് വീണത്. സംഭവത്തിൽ നായയുടെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

താനെ നഗരത്തിലെ മുംബ്ര പ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയോടെ നായയുടെ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പേർക്കെതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് തൊട്ടുതാഴെയുള്ള റോഡിലൂടെ ഒരു സ്ത്രീയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന നാല് വയസുകാരിയുടെ ശരീരത്തിലേക്കാണ് അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ നായ പതിച്ചത്.

കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആളുകൾ ഓടിക്കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അന്നു തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. 

നായ താഴേക്ക് വിഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആദ്യം അപകട മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കൂടുതൽ അന്വേഷണം നടത്തിയ ശേഷം ഭാരകീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം അശ്രദ്ധ കൊണ്ടുണ്ടായ മരണം, മനഃപൂർവമല്ലാത്ത നരഹത്യ, മൃഗങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കൂടി ചുമത്തി. നായയുടെ ഉടമയ്ക്ക് പുറമെ മറ്റ് മൂന്ന് പേർ കൂടി കേസിൽ പ്രതികളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week