News
വയനാട് ദുരന്തം: സൂചിപ്പാറയ്ക്കുതാഴെ വനമേഖലയിൽനിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി
കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.
സൂചിപ്പാറ, കാന്തൻപാറ വെള്ളച്ചാട്ടങ്ങളിലെ ജലം കൂടിച്ചേരുന്ന ആനയടിക്കാപ്പ് എന്ന പ്രദേശത്തായിരുന്നു മൃതദേഹങ്ങൾ ഉണ്ടായിരുന്നത് എന്നാണ് വിവരം. റിപ്പണിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, വനം വാച്ചർമാർ, ആദിവാസികൾ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തിയത്.
ദുർഘടമേഖല ആയതിനാൽ ഇവിടെനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിക്കുന്നത് എളുപ്പമല്ല. എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു എന്നാണ് അറിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News