24.3 C
Kottayam
Thursday, June 4, 2026

സുശാന്ത് നേരിട്ടിരുന്നത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍; വെളിപ്പെടുത്തലുമായി ഡോക്ടര്‍മാര്‍

Must read

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് നേരിട്ടിരുന്നത് ഗുരുതര മാനസിക പ്രശ്നങ്ങളെന്ന് ഡോക്ടര്‍മാര്‍. മുംബൈ പോലീസിന് നല്‍കിയ മൊഴിയിലാണ് സുശാന്തിന്റെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്.

അതേസമയം സുശാന്തിന്റെ മാനസിക പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നതോടെ എതിര്‍പ്പുമായി കുടുംബം രംഗത്ത് വന്നു. മാനസിക പ്രശ്നങ്ങളെക്കുറിച്ച് വ്യക്തി ജീവിച്ചിരിക്കെ അയാളുടെ സമ്മതത്തോടെ മാത്രമേ പുറത്തുപറയാനാകൂ അയാള്‍ ജീവനോടെയില്ലെങ്കില്‍ കുടുംബത്തിന്റെ സമ്മതത്തോടെയേ ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്താനാകൂ എന്നും കടുംബത്തിന്റെ അഭിഭാഷകന്‍ വികാസ് സിംഗ് അറിയിച്ചു.

കടുത്ത വിഷാദം, ഉത്കണ്ഠ, നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്ക, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് സുശാന്ത് നേരിട്ടിരുന്നത്. തന്റെ അസുഖത്തെക്കുറിച്ച് സുശാന്ത് ബോധവാനായിരുന്നു. എന്നാല്‍ മരുന്ന് കഴിക്കുന്നത് അടക്കമുള്ള ചികിത്സകളില്‍ ഒട്ടും ചിട്ടയുണ്ടായിരുന്നില്ലെന്നും താന്‍ ഒരിക്കലും പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടില്ലെന്ന് സുശാന്ത് വശ്വസിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

സുശാന്തിന് എപ്പോഴും നെഗറ്റീവ് ചിന്തകളായിരുന്നു. ഉറക്കമില്ലായ്മ, ധാരാളം പണം എത് വിധേനയും ചെലവഴിക്കുക, എന്ത് ചെയ്യുമ്പോഴും നഷ്ടബോധം അനുഭവപ്പെടുക. ഇതെല്ലാം സുശാന്തില്‍ കണ്ടെത്തിയിരുന്നു. നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യമാണ് സുശാന്തിന് അനുഭവപ്പെട്ടിരുന്നതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച് കൂടെ നിന്നത് റിയ ചക്രവര്‍ത്തി ആയിരുന്നുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week