ആശുപത്രിയിലെത്തിയ ദളിത് പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചതായി പരാതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യു.പിയിലെ ഫതേപൂരിലെ ആശുപത്രിയില്‍ വച്ച് രണ്ട് ഡോക്ടര്‍മാര്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം. വ്യാഴാഴ്ചയാണ് സംഭവം.

മകള്‍ പറഞ്ഞതോടെയാണ് താന്‍ സംഭവം അറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നോട് വെള്ളം ചോദിച്ചു. അതുമായി തിരിച്ചു വരുമ്പോള്‍ മകള്‍ കരയുന്നതാണ് കണ്ടത്. വേദനകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അന്വേഷിച്ചപ്പോഴാണ് ഇരുവരും ചേര്‍ന്ന് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിഞ്ഞതെന്ന് അമ്മ പറഞ്ഞു.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായും അമ്മ വ്യക്തമാക്കി. പരാതിയില്‍ കേസെടുത്ത ഫതേപൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. എന്നാല്‍ ഡോക്ടര്‍മാരുടെ പേര് അറിയില്ലെന്നും പക്ഷെ ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും പെണ്‍കുട്ടി അറിയിച്ചതായി പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News