HealthNationalNews

അമിത ജോലി ഭാരം; കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജീവനൊടുക്കി

ബംഗളൂരു: ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ജീവനൊടുക്കി. മൈസൂരിലാണ് സംഭവം. ഡോ. എസ്.ആര്‍. നാഗേന്ദ്ര (43) ആണ് മരിച്ചത്. അലനഹള്ളിയിലെ ക്വാട്ടേഴ്സിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നഞ്ചങ്കോട് താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ആയിരുന്നു നാഗേന്ദ്ര. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നാഗേന്ദ്രയ്ക്ക് ജോലി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരില്‍ നിന്നു സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കളും സഹപ്രവര്‍ത്തകരും ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker