ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ലോക്‌നായക് ജയപ്രകാശ് സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു. അനസ്‌തേഷ്യോളജിസ്റ്റായ അസീം ഗുപ്തയാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്. സാകേതിലെ മാക്‌സ് സ്മാര്‍ട്ട് ആശുപത്രി ഐ.സി.യുവിലായിരുന്നു.

അസീം ഗുപ്തയുടെ ഭാര്യക്ക് രോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കുമുമ്പ് ഭേദമായി. ഡല്‍ഹിയില്‍ നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

അടുത്തിടെ ദക്ഷിണ ഡല്‍ഹിയിലെ ഓഖ്‌ലയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ഡോക്ടര്‍ മരിച്ചിരുന്നു. ജൂണ്‍ 20ന് ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 39കാരനും ഒഡിഷ സ്വദേശിയുമായ മറ്റൊരു ഡോക്ടറും മരിച്ചു. കൊവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് 300ലേറെ ഡോക്ടര്‍മാരാണ് മരണത്തിന് കീഴടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News