ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോവിഡ് രോഗമുക്തി നേടിയ ഡോക്ടര്‍ക്ക് ഒരു മാസത്തിന് ശേഷം വീണ്ടും പോസിറ്റീവ്. ജൂലൈയില്‍ രോഗം സ്ഥിരീകരിച്ച ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ ഡോക്ടര്‍ രോഗമുക്തി നേടിയിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു.
ഡെറാഡൂണില്‍ നിന്നുള്ള ഡോക്ടര്‍ക്ക് ആന്‍്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡില്‍ ആദ്യമായാണ് രോഗമുക്തി നേടിയ ആള്‍ക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് രോഗികളുമായി നിരന്തരം സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുന്നയാളാണ് ഈ ഡോക്ടര്‍. വീണ്ടും രോഗം വന്നത് ഇതിനാലാകാമെന്ന് സ്റ്റേറ്റ് സര്‍വൈവലന്‍സ് ഓഫീസര്‍ ഡോ. പങ്കജ് സിംഗ് പറഞ്ഞു.
ഡെറാഡൂണിലെ കോവിഡ് രോഗികളുടെ സ്രവ സാമ്ബിളുകള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍ക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ആദ്യം ജൂലൈ 23നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പിന്നീട് രോഗമുക്തി നേടിയെങ്കിലും ഇക്കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും രോഗം സ്ഥിരീകരിച്ചു.