27.5 C
Kottayam
Sunday, June 7, 2026

‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’, പ്രസവത്തെ തുടർന്ന് അമിതരക്തസ്രാവം; യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടർ ആത്മഹത്യചെയ്തു

Must read

‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’, പ്രസവത്തെ തുടർന്ന് അമിതരക്തസ്രാവം; യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടർ ആത്മഹത്യചെയ്തു; പ്രതിഷേധിച്ച് ഡോക്ടർമാർ

ജയ്പൂർ: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടർ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ലാൽസോട്ട് ആസ്ഥാനമായുള്ള ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ് അർച്ചന ശർമ്മയാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യയിൽ പ്രതിഷേധിക്കുകയാണ് രാജ്യത്തൊട്ടാകെയുള്ള ഡോക്ടർമാർ. ഡോ. അർച്ചന ജോലി ചെയ്യുന്ന ആശുപത്രിയിലെ മുറിയിൽ തന്നെയാണ് തൂങ്ങിമരിച്ചത്. പ്രസവത്തിനിടെ മരിച്ച രോഗിയുടെ കുടുംബം രോഗിയുടെ മരണത്തിന് കാരണക്കാരി ഡോക്ടറാണ് എന്ന് ആരോപിച്ചിരുന്നു. തുടർന്നാണ് പോലീസ് അർച്ചനയ്ക്ക് എതിരെ കേസെടുത്തത്.

പോലീസ് ഐപിസി സെക്ഷൻ 302 (കൊലപാതകശ്രമം) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത്. ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പിൽ ഗർഭിണി മരിക്കാനിടയായ സംഭവത്തെ വിശദീകരിക്കുന്നുണ്ട്. പ്രസവസമയത്ത് സംഭവിക്കാനിടയുള്ള അപൂർവമെങ്കിലും സങ്കീർണതയായ പ്രസവാനന്തര രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്ന് അർച്ചന ശർമ്മ കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം, ഡോക്ടർമാരെ ശല്യപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്ന അർച്ചന ശർമ്മയുടെ ആത്മഹത്യാ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാർട്ടം ഹെമറേജ് എന്നത് ഒരു ഡോക്ടറുടെ കൈപ്പടിയിൽ ഒതുങ്ങുന്നതല്ലെന്ന് മലയാളി ഡോക്ടറായ സുൽഫി നൂഹുവും ചൂണ്ടിക്കാട്ടുന്നു. 25 മുതൽ 40 ശതമാനം വരെ ഗർഭിണികളുടെ മരണത്തിന് ഇത് കാരണമാകുന്നു. ഇതിന്റെ പേരിൽ ഒരു ഡോക്ടർക്ക് കൊലക്കുറ്റം ചുമത്തിയത് അങ്ങേയറ്റം ക്രൂരതയാണ്, ഇത് ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഡോ സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു ഡോക്ടറുടെ ആത്മഹത്യ കുറിപ്പ്?
—-+
‘ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും സ്‌നേഹിക്കുന്നു, ദയവായി എന്റെ മരണശേഷം അവരെ ഉപദ്രവിക്കരുത്’
‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’.
‘ഞാൻ ആരെയും കൊന്നിട്ടില്ല’.
‘പോസ്റ്റ് പാർട്ടം ഹെമറേജിന് എനിക്കെതിരേ കൊലക്കുറ്റം ചുമത്തി ഉപദ്രവിച്ചത് ക്രൂരതയാണ്’.
‘ഇത് അറിയപ്പെടുന്ന സങ്കീർണതയാണ്’.
‘ ഒരു പക്ഷേ എന്റെ മരണം എന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചേക്കാം’
‘ഇനിയും ഇങ്ങനെ നിരപരാധികളായവരെ ഉപദ്രവിക്കരുത്’..
‘ലവ് യു’
‘ദയവു ചെയ്ത് എന്റെ കുട്ടികൾക്ക് അമ്മയുടെ അഭാവം അനുഭവപ്പെടരുത്’.
എന്ന്
ഡോ .അർച്ചന.

- Advertisement -

രാജസ്ഥാനിലാണ്. നാളെ ഇത് ഇവിടെയും സംഭവിച്ചേക്കാം. പോസ്റ്റ് പാർട്ടം ഹെമറേജ് എന്ന അതീവഗുരുതരമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചേർന്ന ഗർഭിണി നിർഭാഗ്യവശാൽ മരിക്കുന്നു. ഗർഭിണികളുടെ മരണത്തിന് 25 മുതൽ 40 ശതമാനം വരെ കാരണമാകുന്നത് ഈ അവസ്ഥയാണ്. വളരെ ഉയർന്ന മരണനിരക്കുള്ള ഈ അസുഖം ചിലപ്പോഴൊക്കെ ഡോക്ടറുടെ കൈപിടിയിൽ ഒതുങ്ങുന്നതല്ല. രോഗി മരിക്കുന്നു ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്യുന്നു. സെക്ഷൻ 302 ipc പ്രകാരം. സമൂഹ മാധ്യമ വിചാരണ. വിവിധ മേഖലകളിൽ നിന്നുള്ള നിരന്തര ആക്രമണം. ഇന്നലെ ഡോക്ടർ ആത്മഹത്യ ചെയ്തു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്‌ബോൾ ചില ജീവനുകൾ കൈപ്പിടിയിലൊതുങില്ല. നിയമപ്രകാരം കൊലക്കുറ്റം ചാർജ് ചെയ്യാൻ ഒരു വകുപ്പുമില്ല . ഈ ക്രൂരത ഒരു ഡോക്ടറുടെ ജീവനെടുത്തു. ഇത് ആവർത്തിക്കപ്പെടരുത് ഒരിക്കലും.

ഡോ സുൽഫി നൂഹു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week