24 C
Kottayam
Sunday, June 7, 2026

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; കൊച്ചിയിൽ ഡോക്ടർ അറസ്റ്റിൽ

Must read

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയാണ് അറസ്റ്റിലായത്.

കൊച്ചി നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയാണ് ഡോക്ടർക്കെതിരെ പരാതി നൽകിയത്.വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

കൊല്ലം കടക്കലില്‍ ലഹരിമരുന്ന് കടത്തുകേസ്സില്‍ രണ്ട് പേര്‍ പിടിയിലായി. മോബൈല്‍ ഫോൺ വഴി ആവശ്യക്കാരെ കണ്ടെത്തുന്നസംഘത്തിന്‍റെ വാഹനവും പൊലീസ് പിടിച്ചെടുത്തു.
ചിതറ എസ്സ് ഐ യും സംഘവും പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. ചിതറയില്‍ വഴിവക്കില്‍ നിര്‍ത്തി ഇട്ടിരുന്ന കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ ചോദ്യം ചെയ്യത പ്പോഴാണ് ലഹരി കടത്ത് സംഘത്തിന്‍റെ കള്ളി പുറത്തായത്.

- Advertisement -

യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പരിശോധിച്ചപ്പോള്‍ മാരക മയക്കുമരുന്നായ എം ഡി എം എയും കഞ്ചാവും കണ്ടെത്തി. മുഹമദ് അസ്ലം സലീം നവാസ് എന്നിവരാണ് പിടിയിലായത്. ബംഗ്ലൂരുവില്‍ നിന്നുമാണ് വില്നപക്കായി ഇവര്‍ കടക്കലില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്. മോബൈല്‍ ഫോണിലുടെ ആവശ്യക്കാരെ കണ്ടെത്തിയ ശേഷം ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ മയക്ക് മരുന്ന് എത്തിക്കുകയായിരുന്നു പതിവ്.

- Advertisement -

ഇവരുടെ മോബൈല്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നിരിക്ഷണത്തിലാണ്. കടക്കല്‍ ചിതറ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മയക്കുമരുന്ന് വില്‍പന കൂടിവരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ കൂടതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week