Home-bannerNationalNews
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജബാംഗീര്‍പുരിയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു ഡോക്ടര്‍.
അതേസമയം ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5532 ആയി. 65 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 1542 പേര്‍ രോഗമുക്തരായിരുന്നു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52,000 കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍. മുംബൈയിലെ 250 പേര്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ മാത്രം 500 പോലീസുകാരിലാണ് രോഗബാധ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News