News

മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍ അധികം പേരും. എന്നാല്‍, മുട്ട അധികം നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. മുട്ടയിലെ അപടകാരിയാണ് സാല്‍മൊനല്ല എന്ന ബാക്ടീരിയ. ഈ ബാക്ടീരിയകള്‍ മനുഷ്യശരീരത്തില്‍ ടൈഫോയ്ഡ് ഉണ്ടാകാന്‍ കഴിവുള്ളവയാണ്.

അധികം നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ആരോഗ്യത്തിന് ദോഷകരമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഫ്രിഡ്ജില്‍ വച്ച ഏതു വസ്തുക്കളും പുറത്തെടുത്ത് അതേപടി ഉപയോഗിക്കരുത്. പുറത്തുവച്ച് സാധാരണ ഊഷ്മാവിലേക്ക് ആ പദാര്‍ത്ഥം എത്താനുള്ള സമയം നല്‍കണം.

ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടന്‍ പാചകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമാകും. അതിനാല്‍ മുട്ട ഫ്രഷായി തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുട്ട ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ടയുടെ കൂര്‍ത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കില്‍ മുട്ട വേഗം കേടുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button