ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാല്‍ സിനിമ ചെയ്യുമെന്ന് ഒമര്‍ ലുലു

നടന്‍ ദിലീപിന്റെ ഡെയ്റ്റ് കിട്ടിയാല്‍ താന്‍ സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതിയില്‍ നാടാണ് കൊണ്ടിരിക്കുന്ന കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം ശിക്ഷിക്കപെടുമെന്നും, അല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാകുമെന്നും ഒമര്‍ ലുലു വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും സംഭവിക്കാറില്ലേ എന്ന് ചോദിച്ച ഒമര്‍ ലുലു, മനുഷ്യന്മാര്‍ക്ക് തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് നമുക്ക് അറിയില്ലെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയൂ എന്നും അതുകൊണ്ട് സത്യം ജയിക്കട്ടെ എന്നും വ്യക്തമാക്കുന്നു.

‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ”സത്യം ജയിക്കട്ടെ’, ഒമര്‍ ലുലു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിയുമായി ദിലീപിനെ താരതമ്യം ചെയ്യുന്നവര്‍ക്കും സംവിധായകന്‍ മറുപടി നലകുന്നുണ്ട്. ദിലീപ് നിലവില്‍ പ്രതിയാണെന്നും കുറ്റക്കാരന്‍ അല്ലെന്നും ഒമര്‍ ലുലു ചൂണ്ടിക്കാണിക്കുന്നു. തന്റെ പോസ്റ്റിനു താഴെ കമന്റ് ആയിട്ടായിരുന്നു ഒമര്‍ ലുലു ഇങ്ങനെ വ്യക്തമാക്കിയത്.

‘ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡന കേസില്‍ ആണ്. ദിലീപ് എന്ന നടനെ ഞാന്‍ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു. എന്നെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് ദിലീപ് പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ പ്രിയതാരം ആണ്.അത്‌കൊണ്ട് ഗോവിന്ദചാമിയേ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്‍മാരുടെ അടുത്ത് കൊണ്ട് പോയി വേവിക്കുക, ഇവിടെ വേണ്ടാ. കേസ് വിധി വരുന്ന വരെ പ്രതിയാണ് അല്ലാതെ കുറ്റക്കാരന്‍ അല്ലാ’, ഒമര്‍ ലുലു എഴുതി.

അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ എട്ടാം പ്രതിയായ ദിലീപ് ഇടപെടലുകള്‍ നടത്തിയെന്ന് ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി രഹസ്യ മൊഴി നല്‍കി. കേസില്‍ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിര്‍ണായകമാണ്.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താല്‍ ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News