27.6 C
Kottayam
Sunday, June 7, 2026

സർക്കാരിനെയും കോടതികളെയും വിമർശിക്കരുത്; കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിച്ച് ഹൈക്കോടതി

Must read

കൊച്ചി:കോടതി ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നത് ഹൈക്കോടതി വിലക്കി. ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ് ഇത് സംബന്ധിച്ചുള്ള നിര്ദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും പെരുമാറ്റചട്ടത്തിൽ പറയുന്നു . സര്ക്കാർ , സര്ക്കാർ സ്ഥാപനങ്ങൾ, മന്ത്രിമാർ , രാഷ്ട്രീയ നേതാക്കൾ , ജഡ്ജിമാർ എന്നിവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമർശനങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.

കോടതി ഉത്തരവുകളെയോ നിദേശങ്ങളെയോ സമൂഹമാധ്യമങ്ങളിലൂടെ വിമർശിക്കരുത്. കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സമൂഹമാധ്യമങ്ങളില് ഇടപെടുമ്പോൾ സഭ്യമായ ഭാഷ ഉപയോഗിക്കണം.

ജോലിസമയത്ത് സമൂഹമാധ്യമങ്ങള് ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളിൽ കയറുകയോ, മൊബൈല് ആപ്ലിക്കേഷനുകള് ഉപയോഗിക്കുകയോ ചെയ്യരുത്. കോടതികളിലെ ഇന്റർനെറ്റും കംപ്യൂട്ടറുകളും ഉപയോഗിച്ച്‌ സമൂഹമാധ്യമ അക്കൗണ്ടുകളില് കയറരുതെന്നും പെരുമാറ്റചട്ടത്തില് പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week