25.5 C
Kottayam
Friday, June 5, 2026

‘പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരരുത്’; സംസ്ഥാനങ്ങൾക്ക് നേരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

Must read

രാജ്യത്ത് കോവിഡ് വർധന രൂക്ഷമായ സാഹചര്യത്തിൽ വാക്സീൻ ദൗര്‍ലഭ്യമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച സംസ്ഥാനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രൂക്ഷമായി വിമർശിച്ചു. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ കാരണം കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങൾ ഉന്നയിക്കുന്നു. കൊവിഡ് വ്യാപനം തടയാൻ കഴിയാത്ത പരാജയം മറച്ചുവെക്കാനാണ്, രാജ്യത്ത് വാക്സീൻ ദൗര്‍ലഭ്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം മഹാരാഷ്ട്ര സർക്കാർ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് രാജ്യത്ത് വാക്സിനേഷൻ നടക്കുന്നത്. ആരോഗ്യപ്രവർത്തകർ കൊവിഡ് മുന്നണി പോരാളികൾ എന്നിങ്ങനെ മുൻഗണനാ ക്രമത്തിൽ ഇപ്പോൾ 45 വയസ് മുതലുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്. വാക്സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണ്. ഉൽപാദന വിതരണ പ്രക്രിയക്കനുസരിച്ച് വാക്സീൻ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ഘട്ടം ഘട്ടമായി വാക്സിൻ നൽകുന്ന രീതിയാണ് ലോകത്തെവിടെയും ഉള്ളത്. അതനുസരിച്ച് കൃത്യമായ സമയത്ത് സൗജന്യമായി തന്നെ നൽകാൻ വാക്സിൻ കേന്ദ്ര സർക്കാറിന് സാധിക്കുന്നുണ്ട്’. ഹർഷവർധൻ പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴി ചാരുന്നത് ശരിയല്ലെന്നും ഇതിനായി എന്ത് സഹായം നൽകാനും സർക്കാർ തയ്യാറാണെന്നും. ഇക്കാര്യങ്ങളെ രാഷ്ട്രീയമായി കാണരുതെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week