24.1 C
Kottayam
Sunday, June 7, 2026

ഭരിക്കാൻ സ്ത്രീകൾക്കറിയാം അവരുടെ ബന്ധുക്കൾ ആ പണി ചെയ്യണ്ട,പൊലീസിനോടും ജനങ്ങളോടും അധികാരം കാട്ടിയതിനും അപമര്യാദയായി പെരുമാറിയതിനും കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താക്കന്മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ഡി എം കെ

Must read

ചെന്നൈ: വനിതാ കൗൺസിലർമാരുടെ ഭ‍ർത്താക്കന്മാർ അധികാരം കാട്ടുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ ചെന്നൈ കോർപ്പറേഷനിൽ (Chennai Corporation) ഇനി അത് നടപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണം കയ്യാളുന്ന പാർട്ടിയായ ഡി എം കെ (D M K). പൊലീസിനോടും ജനങ്ങളോടും അധികാരം കാട്ടിയതിനും അപമര്യാദയായി പെരുമാറിയതിനും കോർപ്പറേഷൻ കൗൺസിലറുടെ ഭർത്താക്കന്മാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി എം കെ പ്രഖ്യാപിച്ചു. വനിതാ കൗൺസിലർമാരുടെ ഭർത്താക്കൻമാർ അധികാരം കയ്യിലെടുക്കുന്നതും പരിധിവിട്ട് ഇടപെടുന്നതുമായ നിരവധി സംഭവങ്ങൾ പുറത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ ഭർത്താക്കൻമാർ നാട് ഭരിക്കേണ്ട എന്ന് മേയർ പ്രിയ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി ഉണ്ടായത്.

കോർപറേഷൻ ഭരണസമിതി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ വനിതാ കൗൺസിലർമാരുടെ യോഗം വിളിച്ച് ഭർത്താക്കൻമാരും ബന്ധുക്കളും ഭരണകാര്യങ്ങളിൽ ഇടപെടുന്നത് കർശനമായി തടയണമെന്ന് കനിമൊഴി എം പി നിർദ്ദേശിച്ചിരുന്നു. എന്നാൽ അധികാരത്തിലേറി ഒരു മാസം പിന്നിട്ടപ്പോഴേക്കും വനിതാ കൗൺസിലർമാരുടെ ഭർത്താക്കന്മാർ പലയിടത്തും പിൻസീറ്റ് ഡ്രൈവിംഗും അധികാരം ഏറ്റെടുക്കലും തുടങ്ങി. ഇത് സംബന്ധിച്ച പരാതികൾ ഡി എം കെയ്ക്ക് ലഭിച്ചതോടെയാണ് മേയർ പ്രിയ കഴിഞ്ഞ ദിവസം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

എന്നാൽ ഭർത്താക്കന്മാരുടെ പിൻസീറ്റ് ഡ്രൈവിംഗ് പിന്നെയും ചിലയിടങ്ങളിൽ തുടർന്നുവന്നു. വനിതാ കൗൺസിലർമാരുടെ ഭർത്താക്കന്മാർ അധികാരത്തിൽ ഇടപെടുന്നത് സംബന്ധിച്ചുള്ള വീഡിയോകൾ കൂടി പുറത്തുവന്നതോടെയാണ് ഡി എം കെ യിൽ കടുത്ത നടപടി തന്നെ ഉണ്ടായത്. ഡി എം കെയുടെ വനിതാ കൗൺസിലർ ശർമിളയുടെ ഭർത്താവ് കരുണാനിധി, കൗൺസിലറുടെ ഓഫീസിലെത്തിയ ജനങ്ങളോട് അപമര്യാദയായി സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൗൺസിലറുടെ കസേരയിൽ ഇരുന്നായിരുന്നു ഇയാൾ ഓഫീസിലെത്തിയ വനിതകൾ അടക്കമുള്ളവരെ അപമാനിച്ചത്. നിരഞ്ജന എന്ന ഡി എം കെ കൗൺസിലറുടെ ഭർത്താവ് ജഗദീശൻ പൊലീസിനോട് മെക്കിട്ടുകയറുന്ന വീഡിയോയും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ഡി എം കെ യിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടി വന്നത്.

ആരോപണ വിധേയരേയും ഇവർക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരേയും ഡി എം കെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസും എടുത്തിട്ടുണ്ട്. ഭരിക്കാൻ സ്ത്രീകൾക്കറിയാം അവരുടെ ബന്ധുക്കൾ ആ പണി ചെയ്യണ്ട എന്നായിരുന്നു നടപടിയെക്കുറിച്ച് മേയർ പ്രിയ പ്രതികരിച്ചത്. കൗൺസിലർമാരുടെ ഭ‍ർത്താക്കന്മാർ അധികാരം കയ്യാളുന്ന പ്രവണതയ്ക്ക് ഇതോടെ അവസാനമാകുമെന്നാണ് ഡി എം കെ പ്രതീക്ഷിക്കുന്നതെന്നും അവ‍ർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week