31.3 C
Kottayam
Saturday, September 28, 2024

ബിജെപിയിലെ നടിമാരെ അധിക്ഷേപിച്ച് ഡിഎംകെ നേതാവ്; ഖുശ്ബുവിനെക്കുറിച്ച് ലൈംഗിക പരാമര്‍ശം; പ്രതിഷേധം

Must read

ചെന്നൈ: ബിജെപിയുടെ തമിഴ്‌നാട്ടിലെ സിനിമതാരങ്ങളായ വനിതാ നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ  പരാമർശങ്ങളുമായി ഡിഎംകെ നേതാവ്. ഇതിനെതിരെ ബിജെപി നേതാവും നടിയുമായ ഖുശ്ബു രംഗത്ത് എത്തിയിട്ടുണ്ട്

ഡിഎംകെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് മന്ത്രി മനോ തങ്കരാജ് സംഘടിപ്പിച്ച ആർകെ നഗറിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് ഡിഎംകെ നേതാവ് സെയ്ദായി സാദിഖ്,  ബിജെപിയുടെ വനിതാ നേതാക്കള്‍ക്കെതിരെ അപകീർത്തികരമായ ഭാഷയിൽ പ്രസംഗിച്ചത്. ഡിഎംകെ മന്ത്രി വേദിയിലിരിക്കെയാണ് ഡിഎംകെ വക്താവ് കൂടിയായ സെയ്ദായി സാദിഖ് പ്രസംഗം നടത്തിയത്. 

തമിഴ്‌നാട്ടിൽ ബിജെപിയെ എങ്ങനെ വളരുന്നു എന്ന് പറഞ്ഞാണ് സൈദായ് സാദിഖ് പ്രസംഗിക്കുന്നത്. ബിജെപിക്ക് നാല് നടിമാരാണുള്ളത്. ഖുശ്ബു, നമിത, ഗായത്രി രഘുറാം, ഗൗതമി. പണ്ട് ടി ആർ ബാലു, ബൽരാമൻ, ഇപ്പോഴുള്ള ഇളയ അരുണ തുടങ്ങിയ ശക്തരായ നേതാക്കളുമായാണ് നോർത്ത് മദ്രാസിൽ ഡിഎംകെ പാർട്ടി കെട്ടിപ്പടുത്തത്.

തമിഴ്‌നാട്ടിലെ നാല് ബി.ജെ.പി നടിമാരെയും ‘ഐറ്റങ്ങള്‍’ എന്ന് സൈദായ് സാദിഖ്  പരാമർശിച്ചു. “ഞങ്ങൾ പാർട്ടി കെട്ടിപ്പടുത്തത് ശക്തരായ നേതാക്കളെ വെച്ചാണ്, എന്നാൽ നിങ്ങൾ ബിജെപിയിലെ നേതാക്കളെ നോക്കുകയാണെങ്കിൽ, നാല് സ്ത്രീകളും ‘ഐറ്റം’ങ്ങളാണ്, സെയ്ദായി സാദിഖ് പറയുന്നു.

“തമിഴ്‌നാട്ടിൽ ബിജെപി വളരുമെന്ന് ഒരിക്കൽ ഖുശ്ബു പറഞ്ഞിരുന്നു. എന്നാൽ അമിത് ഷായുടെ തലയിൽ മുടി വളര്‍ന്നാലും, തമിഴ്‌നാട്ടിൽ താമര വിരിയില്ലെന്ന് ഖുശ്ബുവിനോട് പറയുന്നു” -സെയ്ദായി സാദിഖ് പറയുന്നു. ഡിഎംകെ നേതാവ് ഇളയ അരുണ നടി ഖുശ്ബുവുമായി വേദി പങ്കിട്ടു എന്നത് അശ്ലീലകരമായ രീതിയിലും സെയ്ദായി സാദിഖ് പരാമര്‍ശിച്ചു. ഡിഎംകെയെ നശിപ്പിക്കാനും ബിജെപിയെ ശക്തിപ്പെടുത്താനും ഐറ്റങ്ങളെക്കൊണ്ട് കഴിയില്ലെന്നും സെയ്ദായി സാദിഖ് പ്രസംഗത്തില്‍ ആവര്‍ത്തിച്ചു. 

ഈ പ്രസംഗത്തോട് പ്രതികരിച്ച് ബിജെപി നേതാവ് ഖുശ്ബു തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് വഴി രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.  എംകെ സ്റ്റാലിന്റെ കീഴിലുള്ള പുതിയ ദ്രാവിഡ മോഡലിന്‍റെ ഭാഗമാണോ? ഇതെന്ന് ബിജെപി നേതാവ് ചോദിച്ചു. 

സംഭവത്തില്‍ ഒരു ദേശീയ ചാനലിനോട് പ്രതികരിച്ച ഖുശ്ബു ഡിഎംകെയുടെ നേതാവ് തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മൗനം പാലിക്കുന്നതിനെതിരെ രംഗത്ത് വന്നു. “എന്‍റെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എനിക്കായി നിലകൊള്ളുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്? ” – ഖുശ്ബു ചോദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week