ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടറില്‍ പറന്നു,ജീവിതത്തില്‍ അന്വര്‍ത്ഥങ്ങള്‍ തുടര്‍ക്കഥ,പ്രായശ്ചിത്തമായി വെള്ളിഹെലികോപ്ടര്‍ മാതൃക സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ്

ബെംഗളൂരു : ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്നതിനു പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക സമര്‍പ്പിച്ച് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. രണ്ടുവര്‍ഷം മുമ്പായിരുന്നു ശിവകുമാര്‍ ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലര്‍ലിംഗേശ്വര്‍ ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്ന് ദര്‍ശനത്തിനെത്തിയത്.

വാര്‍ഷിക കര്‍ണികയോടനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകള്‍ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാര്‍ ഹെലികോപ്റ്ററില്‍ വന്നത്.ഇതിനു ശേഷം കേന്ദ്ര ഏജന്‍സികളുടെ റെയ്ഡുള്‍പ്പെടെ ശിവകുമാറിന് പല പ്രതിസന്ധികളുമുണ്ടായി. തുടര്‍ന്നാണ്, പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News