24 C
Kottayam
Thursday, June 4, 2026

ഓസട്രേലിയന്‍ ഓപ്പണില്‍ ആറ് വര്‍ഷത്തിന് ശേഷം ജോക്കോവിച്ചിന് തോല്‍വി

Must read

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച് യാനിക് സിന്നര്‍ ഫൈനലില്‍. ആറ് വര്‍ഷത്തിന് ശേഷമാണ് ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍വി അറിയുന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇറ്റാലിയന്‍ താരം യാനിക് സിന്നറുടെ വിജയം. സ്‌കോര്‍ 6-1, 6-2, 6-7(6-8), 6-3.

ആദ്യ രണ്ട് സെറ്റുകളില്‍ അനായാസമായിരുന്നു ജാനിക് സിന്നറുടെ മുന്നേറ്റം. ആദ്യ സെറ്റില്‍ 6-1ന് സിന്നര്‍ ജോക്കോവിച്ചിനെ മുട്ടുകുത്തിച്ചു. രണ്ടാം സെറ്റിലും സിന്നറുടെ മുന്നില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 6-2ന് ഇറ്റാലിയന്‍ താരം അനായാസം സെറ്റ് പിടിച്ചെടുത്തു.

മൂന്നാം സെറ്റിലാണ് ജോക്കോവിച്ച് തന്റെ താളം വീണ്ടെടുത്തത്. ഇത്തവണ സിന്നറും ജോക്കോവിച്ചും തമ്മില്‍ കടുത്ത പോരാട്ടം തന്നെ ഉണ്ടായി. പോയിന്റ് നിയലില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില്‍ സ്‌കോര്‍ 6-6ന് തുല്യമായാതോടെ മൂന്നാം സെറ്റ് ടൈബ്രേയ്ക്കറിലേക്ക് നീണ്ടു. ഇവിടെ ആദ്യം ജോക്കോവിച്ചാണ് മുന്നിട്ട് നിന്നത്. എങ്കിലും സിന്നര്‍ ശക്തമായി തിരിച്ചുവന്നു. പിന്നെ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില്‍ 6-8ന് ജോക്കോവിച്ച് സെറ്റ് പിടിച്ചെടുത്തു.

നിര്‍ണായകമായ നാലാം സെറ്റില്‍ ജോക്കോവിച്ച് മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും പോയിന്റ് നിലയില്‍ സിന്നറാണ് മുന്നേറിയത്. ഒടുവില്‍ ജോക്കോവിച്ച് യുഗം അവസാനിപ്പിച്ച് സിന്നര്‍ 6-3ന് സെറ്റ് പിടിച്ചെടുത്തു. ഒപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലും കടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week