25.4 C
Kottayam
Friday, May 17, 2024

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടു റോഡിൽ ഡിജെ മ്യൂസിക്കും പടക്കം പൊട്ടിക്കലുമായി ഡിവൈഎഫ്‌ഐ

Must read

പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടുറോഡിൽ ഡിവൈഎഫ്‌ഐ നേതാക്കളുടെ ആഹ്ലാദ പ്രകടനം. പത്തനംതിട്ട നഗരസഭയിൽ സിപിഎം അധികാരത്തിലേറിയതിന്റെ ഭാഗമായിട്ടായിരുന്നു പ്രകടനം. റോഡിൽ ഡിജെ മ്യൂസിക് ഉൾപ്പെടെ ഒരുക്കിയായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ വിജയം ആഘോഷമാക്കിയത്.

വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. നടു റോഡിൽ ഡിജെ മ്യൂസിക്കിനൊപ്പം കൊടികളും കയ്യിലേന്തിയായിരുന്നു ആഹ്ലാദ പ്രകടനം. പരിപാടിക്കിടെ പ്രവർത്തകർ പടക്കവും പൊട്ടിച്ചു. പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് മണിക്കൂറുകളോളമാണ് അടൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടത്.പോലീസ് നടപടിയെടുക്കാതെ മാറി നിന്നതായി ആക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week