24.6 C
Kottayam
Friday, June 5, 2026

നിങ്ങള്‍ക്ക് മാറാന്‍ വേറെ ഡ്രസുണ്ടോ?; അവതാരക ദിവ്യ ദര്‍ശനിയെ അപമാനിച്ചത് നയന്‍താരയോ, തമിഴകത്ത് ചൂടേറിയ ചര്‍ച്ച

Must read

ചെന്നൈ: തമിഴിലെ ഏറ്റവും തിരക്കേറിയ അവതാരകയാണ് ദിവ്യ ദര്‍ശിനി എന്ന ഡിഡി. തമിഴ് ചാനലുകളിലും അവാര്‍ഡ് പരിപാടികളിലും  നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ഇവര്‍. ഒപ്പം സിനിമ രംഗത്തും ചില വേഷങ്ങള്‍ ദിവ്യ ദര്‍ശിനി ചെയ്തിട്ടുണ്ട്. മ്യൂസിക് ആല്‍ബങ്ങളിലും ഇവര്‍ സാന്നിധ്യമായിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ മുതല്‍ തെന്നിന്ത്യയിലെ വന്‍ താരങ്ങളെ എല്ലാം ഇവര്‍ അഭിമുഖം നടത്തിയിട്ടുണ്ട്. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടി ഏറെ പ്രശസ്തമായിരുന്നു.

അതേ സമയം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഒരു അവതാരക എന്ന നിലയില്‍ ഏറ്റവും വേദനിപ്പിച്ച നിമിഷം ദിവ്യ ദര്‍ശിനി വെളിപ്പെടുത്തിയിരുന്നു. അതില്‍ അവര്‍ പറയുന്നത് ഇങ്ങനെയാണ്. ‘ഒരു പരിപാടിയില്‍ ഒരു ഹീറോയിന്‍ വന്നു. അവര്‍ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷന്‍ കഴിഞ്ഞപ്പോഴാണ് അവര്‍ എത്തിയത്. അവര്‍ വന്നയുടന്‍ എന്‍റെ ഡ്രസാണ് നോക്കിയത്. അവരുടെയും എന്‍റെയും ഡ്രസ് ഒരുപോലെയായിരുന്നു. ഒരേ ഡിസൈന്‍ ഒരേ കളര്‍ എന്ന് പറയാം. ഓ, നമ്മള്‍ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത്. ഞാനും അത് കേട്ട് ചിരിച്ചു.

പെട്ടെന്നാണ് അവര്‍ നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ എന്ന് ചോദിച്ചത്. അത് ശരിക്കും ഒരു ഷോക്കായിരുന്നു. ശരിക്കും എന്‍റെ ഒരോ ഷൂട്ടിലും ഞാന്‍ ഡ്രസില്‍ ശ്രദ്ധ ചെലുത്താറുണ്ട്. അത്രയും ശ്രദ്ധയോടെയാണ് അത് ചെയ്യാറ്. എനിക്ക് അത് ഒരുമാതിരിയായി ആ ചോദ്യം. എന്നാല്‍ എല്ലാരും ഇടപെട്ട് ഇപ്പോള്‍ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റല്‍ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിച്ചു.

എനിക്ക് അപമാനമായി തോന്നിയെങ്കിലും ഞാന്‍ വളരെ മര്യാദയോടെയാണ് ആ നടിയോട് പെരുമാറിയത്. എന്നെ അത് വേദനിപ്പിച്ചു. ഒരു ആങ്കര്‍ക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ് എന്ന ചിന്തയാണ് അവിടെ കണ്ടത്. അത് ശരിക്കും വേദനിപ്പിച്ചു’ – ദിവ്യദര്‍ശിനി പറയുന്നു.

- Advertisement -

അതേ സമയം ഇത് കോഫി വിത്ത് ഡിഡിയില്‍ അല്ലെന്നും ദിവ്യ ദര്‍ശിനി പറയുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത് നയന്‍താരയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്ട് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്‍റര്‍വ്യൂ എടുത്തിരുന്നു. അന്ന് നയന്‍സും, ഡിഡിയും ഏതാണ്ട് ഒരേ വസ്ത്രമാണ് ഇട്ടിരുന്നത് എന്ന് അന്നത്തെ ചിത്രങ്ങള്‍ അടക്കം പലരും പോസ്റ്റ് ചെയ്യുന്നത്. എന്തായാലും നയന്‍താരയുമായി ബന്ധപ്പെട്ടവര്‍ ഒന്നും പ്രതികരണം നടത്തിയിട്ടില്ല. ദിവ്യ ദര്‍ശിനിയും ആരാണ് ഹീറോയിന്‍ എന്ന് വെളിപ്പെടുത്തിയിട്ടും ഇല്ല.

- Advertisement -

 

അതേ സമയം നടി മാളവിക മോഹനന്‍ മുന്‍പ് നയന്‍താരയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ നയന്‍താര പ്രതികരിച്ചത് ഇതേ അഭിമുഖത്തിലാണ് എന്നത് ശ്രദ്ധേയമാണ്. ഇരൈവനാണ് നയന്‍താരയുടെ അവസാനം ഇറങ്ങിയ ചിത്രം ജയം രവിയാണ് ചിത്രത്തിലെ നായകന്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week