NationalNews

ലോക്ക് ഡൗണ്‍ ജനസംഖ്യാ വര്‍ധനവിന് കാരണമാകുമെന്ന് നിഗമനം; ജനങ്ങള്‍ക്ക് ഗര്‍ഭ നിരോധന ഉറകള്‍ വിതരണം ചെയ്ത് ജില്ലാ ഭരണകൂടം

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ തുടരുന്നത് ജനസംഖ്യാ വര്‍ധനവിന് കാരണമാകുമോ എന്ന ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍. ലോക്ക്ഡൗണ്‍ മൂലം ആളുകള്‍ക്ക് മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുന്നതും കൂടുതല്‍ സമയം പങ്കാളിയോടൊത്ത് ചിലവഴിക്കേണ്ടിവരുന്നതും ജനസംഖ്യാ വര്‍ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

ഈയൊരു പ്രതിസന്ധി മുന്നില്‍ കണ്ട് ജനങ്ങള്‍ക്ക് ഗര്‍ഭ നിരോധ ഉറകള്‍ ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യുകയാണ് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തില്‍ ഗര്‍ഭ നിരോധ ഉറകള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകള്‍ക്ക് ഗര്‍ഭ നിരോധ ഗുളികകളും പുരുഷന്മാര്‍ക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്.

ആശാവര്‍ക്കര്‍മാരടക്കം സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയങ്ങള്‍ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

നിലവില്‍ 30,000 ഗര്‍ഭ നിരോധ ഉറകളാണ് വിതരണം ചെയ്തിട്ടുള്ളത്. കിറ്റുകള്‍ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളും സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയത്തേപ്പറ്റിയും ആശാവര്‍ക്കര്‍മാര്‍ ബോധവത്കരണം നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker