കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തര്‍ക്കം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതല്‍ വലിപ്പമെന്നാണ് ആരോപണം. സംഭവത്തില്‍ യുഡിഎഫും എല്‍ഡിഎഫും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് വോട്ടിംഗ് മെഷീന് ക്രമീകരണം നിര്‍ത്തിവച്ചു
കാസര്‍ഗോഡ് ഗവ.കോളജില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോടൊപ്പം തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് മെഷീന്‍ പരിശോധിക്കുമ്പോഴാണ് തര്‍ക്കം ഉണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏണി ചിഹ്നം ചെറുതുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പ്രചാരണം നിര്‍ത്തിവച്ച് സ്ഥലത്തെത്തി. കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.