24.6 C
Kottayam
Monday, June 8, 2026

ഇംഗ്ലീഷ് എന്‍റര്‍ടെയ്മെന്‍റ് ചാനലുകള്‍ക്ക് കാണികളില്ല, ഇന്ത്യയിൽ സ്റ്റാര്‍ വേള്‍ഡ് ചാനലിന്‍റെ സംപ്രേഷണം അവസാനിപ്പിച്ചു

Must read

മുംബൈ: ഡിസ്‌നി സ്റ്റാർ ചൊവ്വാഴ്ച മുതല്‍ ഇന്ത്യയില്‍ സ്റ്റാര്‍ വേള്‍ഡ് ചാനലിന്‍റെ സംപ്രേഷണം അവസാനിപ്പിച്ചു. പുതിയ താരിഫ് ഓർഡർ പ്രശ്‌നങ്ങൾ കാരണം സ്റ്റാർ വേൾഡ് ഡിസ്നി സ്റ്റാര്‍ ഇന്ത്യയില്‍ സംപ്രേഷണം നിര്‍ത്തുമെന്ന് 2020 ജൂൺ 22-ന് തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ എൻടിഒയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ ജനറല്‍ ഇംഗ്ലീഷ് എന്‍റെര്‍ടെയ്മെന്‍റ് ചാനലായ സ്റ്റാര്‍ വേള്‍ഡ് സംപ്രേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നീണ്ടു പോവുകയായിരുന്നു.

സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി  എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാര്‍ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. ഇതിനൊപ്പം തന്നെ ബേബി ടിവി (എച്ച്‌ഡി), യുടിവി എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് 1 മറാത്തി, സ്റ്റാർ സ്‌പോർട്‌സ് 1 ബംഗ്ലാ എന്നിവയാണ് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസ്‌നി സ്റ്റാർ അവസാനിപ്പിച്ചിട്ടുണ്ട്. 

അതേ സമയം യുടിവി ആക്ഷൻ സ്റ്റാർ ഗോൾഡ് ത്രിൽസ് എന്നും യുടിവി മൂവീസ് സ്റ്റാർ ഗോൾഡ് റൊമാൻസ് എന്ന പേരില്‍ ഡിസ്നി സ്റ്റാര്‍ റീബ്രാന്‍റ് ചെയ്തിട്ടുണ്ട്. സ്റ്റാർ മൂവീസ് സെലക്ട്, സ്റ്റാർ സ്പോർട്സ് 1 തമിഴ് എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1 തെലുങ്ക് എച്ച്ഡി, ഡിസ്നി ചാനൽ എച്ച്ഡി, സ്റ്റാർ ഗോൾഡ് 2 എച്ച്ഡി, വിജയ് സൂപ്പർ എച്ച്ഡി, ഏഷ്യാനെറ്റ് മൂവീസ് എച്ച്ഡി എന്നീ ചാനലുകള്‍ മാര്‍ച്ച് 15 മുതല്‍ പുതുതായി സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇംഗ്ലീഷ് എന്‍റര്‍ടെയ്മെന്‍റ് ചാനലുകള്‍ കുറച്ചുകാലമായി ഇന്ത്യയില്‍ കാണികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) എന്‍ടിഒ 2019-ൽ നടപ്പിലാക്കിയതോടെയാണ് ഇത്തരം ചാനലുകളുടെ ദുരിതം ആരംഭിച്ചത്. ഒപ്പം തന്നെ ഇംഗ്ലീഷ് ടെലിവിഷൻ കാഴ്ചക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ ഇവര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

- Advertisement -

2020-ൽ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യ എഎക്സ്എന്‍, എഎക്സ്എന്‍ എച്ച്ഡി എന്നിവ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. നെറ്റ്‌വർക്ക്18 എഫ്.വൈ.ഐ ടിവി18 നിർത്തലാക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week