കൊച്ചി: സി പി ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ കടുത്ത നടപടിക്ക് പാര്‍ട്ടി തീരുമാനം. തെരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽ നിന്നും പി രാജുവിനെ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവിലാണ് പി രാജുവിനെതിരെ നടപടിക്ക് തീരുമാനമെടുത്തത്. ജില്ലാ കൗൺസിൽ യോഗത്തിൽ ഈ കാര്യം ചര്‍ച്ച ചെയ്യും. തീരുമാനം അംഗീകരിക്കാനാണ് സാധ്യത.
പി രാജു പാര്‍ട്ടി സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. 73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിപിഐ പുറത്തുവിട്ടിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News