സംവിധായകൻ വിനു അന്തരിച്ചു

കോയമ്പത്തൂർ : സംവിധായകൻ വിനു (69) അന്തരിച്ചു. കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളുകളായി കോയമ്പത്തൂരിലാണ് താമസം.

സുരേഷ്–വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിലെ ആദ്യ ചിത്രം.

2008-ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സിബിഐ‘യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News